കൊല്ലം സ്വദേശിനി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഭര്‍ത്താവുമായി വഴക്കിട്ടതിനു പിന്നാലെയെന്ന് ആരോപണം

Last Updated:

ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറാണ് യുവതിയുടെ ഭർത്താവ്

News18
News18
കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
ഭർത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലെ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് നിലവിലെ റിപ്പോർട്ട്.
(Summary: A Malayali woman from Kollam was found hanging in a flat in Sharjah. Athulya Satheesh (30) from Koivila, Chavara, Kollam was found hanging in a flat in Rolla, Sharjah.Relatives say that the woman committed suicide after a fight with her husband, Satheesh, an engineer at a construction company in Dubai.)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊല്ലം സ്വദേശിനി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഭര്‍ത്താവുമായി വഴക്കിട്ടതിനു പിന്നാലെയെന്ന് ആരോപണം
Next Article
advertisement
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു
  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement