Found Dead | ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു
ദുബായ്: ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട്(Kozhikode) സ്വദേശിനിയെ ദുബായില്‍(Dubai) മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി അറിയിച്ചു.
Suicide | കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്‍റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.
advertisement
സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
First Published :
March 01, 2022 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Found Dead | ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍