advertisement

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ച വ്ലോഗർ മൂന്നു പേരുടെ പരാതിയിൽ അറസ്റ്റിൽ

Last Updated:

യുവതികളുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പിന്നീട് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതി

പ്രതീകാത്മക ചിത്രം (image/PTI)
പ്രതീകാത്മക ചിത്രം (image/PTI)
തൃശൂർ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്ളോഗർ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലെ വ്ളോഗറാണ് യദു ഗിരീഷ്. മൂന്ന് യുവതികളുടെ പരാതികളിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു.
യുവതികളുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പിന്നീട് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതി. നിരവധി സ്ത്രീകളെ ഇയാൾ ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഫ്ളാറ്റുകളിൽ ഉൾപ്പെടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു യുവതികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐ‌ടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പതിനഞ്ചു യുവതികളെ യദു പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കൂടുതൽ പരാതികൾ വരാന്‍ സാധ്യതയുണ്ടെന്നാണ് തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് നൽകുന്ന സൂചന. പീഡനത്തിന് ഇരയായ മറ്റ് യുവതികളുടെയും മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ച വ്ലോഗർ മൂന്നു പേരുടെ പരാതിയിൽ അറസ്റ്റിൽ
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement