advertisement

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ; തൊഴിൽ‌ വ്യവസ്ഥകൾ ലംഘിച്ചതിന് 258 പ്രവാസികൾ പിടിയിൽ

Last Updated:

വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈറ്റിലുടനീളം ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ആറ് ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ റസിഡൻസി, തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 258 പ്രവാസികളാണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കുവൈറ്റിൽ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മദ്യ നിർമാണത്തിന്റെ മുഖ്യനേതാവായ ബംഗ്ലാദേശി സ്വദേശി ദെലോറ പ്രകാശ് ദാരാജ് ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ 67 പേരാണ് അറസ്റ്റിലായത്. മദ്യം ഉണ്ടാക്കിയ 6 ഫാക്ടറികളും അടച്ചുപൂട്ടി. പാർപ്പിട, വ്യവസായ മേഖലകളിലെ നിർമാണത്തിലിരിക്കുന്ന 4 മദ്യനിർമാണ കേന്ദ്രങ്ങളും അടപ്പിച്ചു. പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് മലയാളികൾ ഉൾപ്പെടെ 23 പേരാണ് കുവൈറ്റിൽ മരിച്ചത്. ചികിത്സയിൽ കഴിയുന്ന 160 പേരിൽ ഇരുപതിലധികം പേർക്കും കാഴ്ച നഷ്ടപ്പെട്ടു. പത്തോളം പേർ ഗുരുതരാവസ്ഥയിലാണ്.
അതേസമയം, വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈറ്റിലുടനീളം ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ആറ് ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ റസിഡൻസി, തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 258 പ്രവാസികളാണ് അറസ്റ്റിലായത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്തിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യമെങ്ങും കർശന പരിശോധന നടത്തിയത്. റസിഡൻസ് പെർമിറ്റ് പുതുക്കാതെ തുടരുന്നവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്നവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ തുടങ്ങി വിവിധ ലംഘനങ്ങളിലാണ് 258 പേർ പിടിയിലായത്.
advertisement
തൊഴിലാളികൾ മാത്രമല്ല തൊഴിലുടമകളും നിയമത്തിന്റെ കീഴിൽ തന്നെയാണെന്നും മന്ത്രാലയം ഓർമപ്പെടുത്തി. അനധികൃത തൊഴിൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ അനുവദിക്കില്ല. രാജ്യത്തെ എല്ലാ താമസക്കാരും തൊഴിലുടമകളും നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മദ്യത്തിന് സമ്പൂർണ വിലക്കുള്ള കുവൈറ്റിൽ വ്യാജമദ്യം സുലഭമാണ്. ഇതാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്. അധികൃതരുടെ കർശന നിയന്ത്രണങ്ങൾക്ക് നടുവിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാജ മദ്യ നിർമാണം വ്യാപകമാണ്. മെഥനോൾ അടങ്ങിയ മദ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ ഇടയാക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രവാസികളിൽ പലരും വ്യാജ മദ്യം ഉപയോഗിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് വിഷമദ്യ ദുരന്തം; ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ; തൊഴിൽ‌ വ്യവസ്ഥകൾ ലംഘിച്ചതിന് 258 പ്രവാസികൾ പിടിയിൽ
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement