ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്ന് പരാതി; ദുബായിൽ വിചാരണയ്ക്കൊടുവിൽ യുവാവിനെ വെറുതെവിട്ടു

Last Updated:

ഫോൺ ഉപയോഗിച്ച് തന‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കാൻ ഭാര്യ ആവർത്തിച്ചു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല

ഭാര്യയെ ക്രൂരമായി മർദ്ദിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ വിചാരണയ്ക്കൊടുവിൽ യുവാവിനെ വെറുതെവിട്ടു. ദുബായിലാണ് സംഭവം. ഭാര്യയെ മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്ന കേസിൽ പ്രോസിക്യൂഷൻ കുറ്റം ചുമത്തിയാളെയാണ് കോടതി വിചാരണയ്ക്കുശേഷം വെറുതെവിട്ടത്.
ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനിടെ, 42 കാരിയായ ഭാര്യയെ 34 കാരനായ യൂറോപ്യൻ മാനേജരായ ഭർത്താവ് മർദ്ദിക്കുകയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയതായും കണ്ടെത്തി. "ഇത് ഞങ്ങളുടെ വീട്ടിലാണ് സംഭവിച്ചത്. അദ്ദേഹം എന്റെ മൊബൈൽ ഫോൺ എടുത്ത് എന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു"- പരാതിയിൽ ഭാര്യ ആരോപിച്ചു.
ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് അവസാനിപ്പിക്കാൻ ഭാര്യ ആവർത്തിച്ചു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫോൺ എടുക്കാനുള്ള ശ്രമത്തിലാണ് ഭാര്യയെ യുവാവ് മർദ്ദിച്ചു പരിക്കേൽപപിച്ചത്. കൈ പിടിച്ച് ഭിത്തിയിയിൽ ഇടിച്ചതായും കൈയ്ക്ക് പൊട്ടലുണ്ടായതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
advertisement
സംഭവം നടന്ന അതേ ദിവസം തന്നെ ഭാര്യക്ക് കൈയിൽ ഒടിവുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായുള്ള ഒരു മെഡിക്കൽ റിപ്പോർട്ട് അവർ തെളിവായി നൽകിയിരുന്നു.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി​ [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
അതേസമയം ഏറെനാൾ നീണ്ട വിചാരണയ്ക്കൊടുവിൽ യുവാവ് കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. യുവാവിന്‍റെ ആക്രമണത്തിലല്ല, ഭാര്യയ്ക്ക് പരിക്കേറ്റതെന്നാണ് കോടതി കണ്ടെത്തിയത്. വിശദമായ മെഡിക്കൽ പരിശോധന നടത്തിയാണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആക്രമണം മൂലമുണ്ടായ മുറിവുകൾക്ക് മുമ്പുതന്നെ യുവതിയുടെ വലതുകൈയ്ക്ക് പരിക്കേറ്റതായാണ് മെഡിക്കൽ സംഘം കണ്ടെത്തിയത്.
advertisement
എന്നാൽ ഭർത്താവിനെതിരെ പരാതിയിൽ ഉറച്ചുനിൽകകുകയാണ് ഭാര്യ. അതുകൊണ്ടുതന്നെ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്ന് പരാതി; ദുബായിൽ വിചാരണയ്ക്കൊടുവിൽ യുവാവിനെ വെറുതെവിട്ടു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement