പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് യുഎഇയിൽ വധശിക്ഷ

അറസ്റ്റ് ചെയ്ത പിതാവിന്റെ ഫോണിൽ നിന്നും അശ്ലീല വീഡിയോകളുടെ ശേഖരവും കണ്ടെത്തിയതായ് പൊലീസ്

News18 Malayalam | news18
Updated: February 28, 2020, 8:00 AM IST
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് യുഎഇയിൽ വധശിക്ഷ
പ്രതീകാത്മകചിത്രം
  • News18
  • Last Updated: February 28, 2020, 8:00 AM IST
  • Share this:
റാസൽഖൈമ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ വിധിച്ച് യുഎഇ കോടതി. ഏഷ്യൻ സ്വദേശിയായ ആൾക്കാണ് റാസല്‍ ഖൈമ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കുറച്ചു കാലങ്ങളായി ഇയാൾ മകളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിൽ പൂട്ടിയിട്ടായിരുന്നു പീഡനമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പീഡനം സഹിക്കവയ്യാതെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട കുട്ടി സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടി. പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരങ്ങൾ അറിഞ്ഞ സുഹൃത്തിന്റെ പിതാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.

Also Read-'എല്ലാം ഓർമിക്കപ്പെടും'; ആമിർ അസീസിന്റെ കവിത ചൊല്ലി പിങ്ക് ഫ്ലോയിഡ് ഗായകൻ

പ്രതിയെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോകളുടെ ശേഖരവും കണ്ടെത്തിയതായും പൊലീസ് രേഖകളിൽ പറയുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആദ്യം റാക് പബ്ലിക് പ്രോസിക്യൂഷന് മുന്നിലാണ് ഹാജരാക്കിയത്. തുടർന്ന് ക്രിമിനൽ കോടതിയിലേക്കും. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സമേഹ് ഷാക്കെർ ആണ് പെൺകുട്ടിയുടെ പിതാവിന് വധശിക്ഷ വിധിച്ചത്.
First published: February 28, 2020, 7:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading