ദുബായ് : കൊലപാതകശ്രമത്തിന് യുവാവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കോടതി. ജോലി സ്ഥലത്തുണ്ടായ തർക്കങ്ങളുടെ പേരിൽ സഹപ്രവർത്തകനായ ഈജിപ്ഷ്യൻ സ്വദേശിയെ കുത്തിവീഴ്ത്തിയ 4 1കാരനായ ഫിലിപ്പൈനിക്കാണ് ദുബായ് കോടതി മൂന്ന് വർഷം തടവ് വിധിച്ചത്.
ദുബായ് അൽ മുറാഖബാദിൽ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. താനും ഫോണിൽ ഒരു ക്ലയിന്റുമായി സംസാരിക്കുന്നതിനിടെയണ് പ്രതി കടന്നു വന്നതെന്നാണ് ആക്രമിക്കപ്പെട്ട യുവാവ് പറയുന്നത്. തന്നെ നോക്കി പുഞ്ചിരിയോടെ എത്തിയ ഇയാൾ പെട്ടെന്ന് കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും തോളിലും മുതുകിലും മാറിമാറി കുത്തി. നാലാം തവണയും കുത്താൻ കത്തി ഓങ്ങിയതും മറ്റ് സഹപ്രവർത്തർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് 32 കാരനായ ഈജിപ്ഷ്യൻ പറയുന്നത്.
Also Read-പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് യുഎഇയിൽ വധശിക്ഷ
ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 'ആക്രമിച്ചയാളുമായി തനിക്ക് മുൻകാല പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു യുവാവ് പറയുന്നത്..'
സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ വൈകാതെ പൊലീസ് പിടികൂടി. അക്രമകാരണം ഇതുവരെ വ്യക്തമല്ല. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടു കടത്തും
Also read-ദേവനന്ദയ്ക്കായുളള കാത്തിരിപ്പ് വിഫലമായി; നാടുമുഴുവൻ കൂടെ നിന്നു; അവൾ ഇനി ഒരു കണ്ണീർച്ചിത്രം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Murder attempt case