ചൊവ്വാ ദൗത്യ വിജയം: യു.എ.ഇ വിമാന യാത്രികരുടെ പാസ്പോർട്ടിൽ ‘മാർഷ്യൻ മഷി’മുദ്ര
- Published by:Anuraj GR
- news18-malayalam
Last Updated:
ചരിത്രപരമായ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യു എ ഇ
അറബ് രാജ്യമായ യുഎഇയുടെ ദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്നലെ. ചരിത്രപരമായ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യു എ ഇ. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെത്തുന്ന സന്ദർഷകരുടെ പാസ്പോർട്ടിൽ പതിക്കാ൯ പ്രത്യേക സ്റ്റാംപ് തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഈ ഗൾഫ് രാജ്യം.
ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിൽ കണ്ടെത്തിയ വോൾക്കാനോ കല്ലിന്റേതിന് സമാനമായ മഷിയാണ് ഈ പ്രത്യേക സ്റ്റാംപിനും യു എ ഇ തെരെഞ്ഞെടുത്തിരിക്കുന്നത്. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരിക്കുന്നതിന് മണിക്കൂറുകൾക്കു മുന്പ് തന്നെ ദുബൈ എയർപ്പോട്ടും, യു എ ഇ സർക്കാർ മീഡിയാ ഓഫീസും സ്പെഷൽ സ്റ്റാംപ് നിർമ്മിക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജപ്പാനിൽ നിന്ന് ഹോപ് പ്രോബ് യാത്ര തുടങ്ങിയത്. ഏഴു മാസം കൊണ്ട് 493.5 മില്യണ് കിലോ മീറ്റർ സഞ്ചരിച്ച് ഈ പേടകം ചൊവ്വാഴ്ച്ച രാത്രി വിജയകരമായി ചൊവ്വയുടെ ഭ്രമണ പതത്തിലെത്തുകയായിരുന്നു.
advertisement
You May Also Like- U A E Mars Mission | യുഎഇയുടെ ചൊവ്വാദൗത്യം വിജയം; ഈ നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം
ചൊവ്വയിൽ കണ്ടെത്തിയ ബസാൾട്ട് പാറകൾ ഭൂമിയുടെ ചില ഭാഗങ്ങളിലും ഉണ്ട്. യു എ ഇയിലെ ഹാജർ പർവ്വതങ്ങളിലും ഷാർജയിലെ മെലീഹാ മരുഭീമിയിലും ഇത് കാണപ്പെട്ടിട്ടുണ്ട്. യുഎയിൽ കണ്ടെത്തിയ പാറകളിൽ നിന്നാണ് യാത്രികരുടെ പാസ്പോർട്ടിൽ അടിച്ച സ്റ്റാംപ് നിർമ്മിച്ചത്. പാറകൾ പൊടിച്ച ശേഷം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വെയിലിൽ സൂക്ഷിച്ചാണ് മഷി രൂപത്തിലാക്കിയത്. റെഡ് പ്ലാനറ്റിനെ പ്രതിനിധീകരിക്കുന്നു മൂന്നു കളറുകളുണ്ടാക്കാ൯ പ്രതേക തരം കെമിക്കൽസും ഉപയോഗിച്ചിട്ടുണ്ട്.
advertisement
ഹോബ് പ്രോബ് ദൗത്യം വിജയകരമാവുകയാണെങ്കിൽ ഒരാഴ്ച്ചക്കകം ചൊവ്വയുടെ ചിത്രങ്ങൾ അയച്ചു തുടങ്ങും. ദൗത്യത്തിന്റെ മൂന്ന് മികച്ച സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ചുവന്ന ഗ്രഹ പ്രതലത്തിന്റെ ഏറ്റവും പൂർണ്ണമായ ചിത്രങ്ങളായിരിക്കും ലഭിക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് അതായത് ഏകദേശം ഭൂമിയിലെ 687 ദിവസങ്ങൾ കൊണ്ട് ആയിരിക്കും ഈ വിവരശേഖരണം പൂർണമായി നടത്തുക. അത്രയും കാലത്തോളം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും.
Also Like- സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി
ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണ് ഹോപ് പ്രോബിന് ആവശ്യമായി വരിക. ആയിരം കിലോമീറ്റർ അടുത്തു വരെ പോകാൻ സാധിക്കും. ചൊവ്വയുടെ ഭ്രമണപഥത്തിൽ ഹോപ് പ്രോബ് സഞ്ചരിക്കുന്ന ഏറ്റവും അകന്ന ദൂരം 49380 കിലോമീറ്റർ ആണ്. 493 ദശലക്ഷം സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിൽ എത്തിയത്.
Location :
First Published :
February 10, 2021 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ചൊവ്വാ ദൗത്യ വിജയം: യു.എ.ഇ വിമാന യാത്രികരുടെ പാസ്പോർട്ടിൽ ‘മാർഷ്യൻ മഷി’മുദ്ര