യുഎഇ ദിർഹത്തിന് പുതിയ ചിഹ്നം; രൂപകൽപ്പന പരമ്പരാഗത അറബി കാലിഗ്രാഫിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുഎഇ സെൻട്രൽ ബാങ്കാണ് വ്യാഴാഴ്ച പുതിയ ഡിസൈൻ പുറത്തിറക്കിയത്
ദേശീയ കറൻസിയായ ദിർഹത്തിന് പുതിയ ചിഹ്നം യുഎഇ പുറത്തിറക്കി. യുഎഇ സെൻട്രൽ ബാങ്കാണ് (സിബിയുഎഇ) വ്യാഴാഴ്ച പുതിയ ഡിസൈൻ പുറത്തിറക്കിയത്. ദർഹം ചിഹ്നത്തിന്റെ ഭൌതിക വെർച്വൽ രൂപങ്ങളാണ് പുറത്തിറക്കിയത്.യുഎഇ പതാകയിൽ നിന്നും രാജ്യത്തിന്റെ കരുത്തുറ്റ സ്വത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ദിർഹം ചിഹ്നം നിർമ്മിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് അക്ഷരമായ D യിൽ നിന്നാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ദിർഹമിന്റെ സ്ഥിരതയെ പ്രതിനിധീകരിക്കുന്ന രണ്ട് തിരശ്ചീന രേഖകൾ പുതിയ ചിഹ്നത്തിൽ അടങ്ങിയിരിക്കുന്നു. ദേശീയ പതാകയെ ഓർമ്മിപ്പിക്കുന്ന ഈ രേഖകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെയും ഐക്യത്തേയും ശക്തിയേയും സൂചിപ്പിക്കുന്നു.
ദിർഹത്തിന്റ ഡിജിറ്റൽ രൂപത്തിളും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വൃത്താകൃതിയിലുള്ള രൂപത്തിനുള്ളിലാണ് ഡിജിറ്റൽ ദിർഹത്തിന്റെ ചിഹ്നം ഉക്കൊള്ളിച്ചിര്ക്കുന്നത്.യുഎഇ പതാകയുടെ നിറങ്ങളായ പച്ച, വെള്ള, ചുവപ്പ്, കറുപ്പ് എന്നിവ ചിഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറബിക് കാലിഗ്രാഫിയിലെ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയ കറൻസിയുടെ ആഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്
advertisement
അന്താരാഷ്ട്ര വിപണിയിൽ ദിർഹത്തെ കൂടുതൽ പ്രസക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ചിഹ്നം യുഎഇ അവതരിപ്പിച്ചിരിക്കുന്നത്.ഈ വർഷം തന്നെ "ഡിജിറ്റൽ ദിർഹം" എന്നറിയപ്പെടുന്ന ദിർഹമിന് തുല്യമായ ഒരു ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും യുഎഇ സെൻട്രൽ ബാങ്ക് പദ്ധതിയിടുന്നുണ്ട്.
Location :
New Delhi,New Delhi,Delhi
First Published :
March 28, 2025 2:44 PM IST