വാക്സിൻ എടുത്ത ശേഷം രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റീന്‍ വേണ്ടെന്ന് സൗദി അറേബ്യ

Last Updated:

വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

News18
News18
റിയാദ്: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്നവർ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്ന് സൗദി. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണം. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ്  സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകള്‍.
വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിന്‍വലിക്കുന്ന സമയത്ത്  രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സഹായകമാകുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഷാർജയിൽ സ്വദേശികളുടെ പ്രതിമാസ ശമ്പളത്തിൽ വന്‍വർധന; മിനിമം വേതനം 25000 ദിർഹം
advertisement
ഷാർജ: സ്വദേശികളുടെ പ്രതിമാസ വേതനം മിനിമം 25000 ദിർഹം (അഞ്ചുലക്ഷത്തോളം രൂപ) ആക്കി ഉയർത്തി ഷാർജ. എമിറേറ്റ് ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 17500 ആണ് ഇവിടെ സ്വദേശികളുടെ മിനിമം വേതനം. എന്നാൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു വരുത്താനാണ് പുതിയ തീരുമാനം എന്നാണ് ഷാർജ ഭരണാധികാരി അറിയിച്ചിരിക്കുന്നത്.
എമിറേറ്റ്സ് സോഷ്യൽ സർവീസസ് ഡിപ്പാർട്മെന്‍റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും അൽ ഖാസിമി വ്യക്തമാക്കി. ' കുടുംബങ്ങളുടെ ചിലവുകൾ സംബന്ധിച്ച് ഞാൻ പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അവർക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുന്ന മിനിമം ശമ്പളം നിർണ്ണയിക്കുകയും ചെയ്തു' ഷെയ്ഖ് സുൽത്താൻ ഷാർജാ ടിവിയോട് പറഞ്ഞു. ജീവിതച്ചിലവുകൾ കൂടുമ്പോൾ അതിനനുസരിച്ച് തന്നെ ശമ്പളവും വർധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഷാര്‍ജയിൽ പന്ത്രണ്ടായിരത്തിലധികം തൊഴിൽ അപേക്ഷകളുണ്ടെന്ന കാര്യവും ഭരണാധികാരി ചൂണ്ടിക്കാട്ടി. ' മതിയായ യോഗ്യതകൾ ഇല്ലാത്തവരായാൽ പോലും തൊഴില്‍ അന്വേഷകരായ ആർക്ക് മുന്നിലും ഞങ്ങൾ വാതിൽ കൊട്ടിയടയ്ക്കില്ല. കുറഞ്ഞ വരുമാനത്തിൽ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ ഒരിക്കലും കൈവിടില്ല' ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.
advertisement
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷാർജയിൽ എക്കാലത്തെയും വലിയ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. 33.6 ബില്യൺ ദിർഹത്തിന്‍റെ ബജറ്റിൽ 47% ശമ്പളത്തിനായി നീക്കി വച്ചിരുന്നു. അർഹതപ്പെട്ടവർക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ ബജറ്റിനുണ്ടായിരുന്നു.
സര്‍ക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 600 മില്യൺ ദിർഹം അനുവദിക്കാൻ 2017 ല്‍ ഷെയ്ഖ് ഉത്തരവിട്ടിരുന്നു. അന്ന് പ്രഖ്യാപിച്ച ശമ്പളഘടന അനുസരിച്ച് സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 17500 ദിർഹം ആയിരുന്നു മിനിമം വേതനം. സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 18500 ദിർഹവും കോളജ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മിനിമം 25000 ദിർഹവുമായിരുന്നു മിനിമം വേതനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വാക്സിൻ എടുത്ത ശേഷം രാജ്യത്ത് എത്തുന്നവർക്ക് ക്വാറന്റീന്‍ വേണ്ടെന്ന് സൗദി അറേബ്യ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement