പ്രവർത്തകർക്ക് ആവേശമായി രാഹുല്‍ ഗാന്ധി യുഎഇയിൽ

Last Updated:
ദുബായ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി യുഎഇയിൽ . കഴിഞ്ഞ ദിവസം വൈകുന്നരേത്തൊടെ ദുബായിലെത്തിയ കോൺഗ്രസ് നേതാവിന് വൻ സ്വീകരണം തന്നെയാണ് ദുബായ് എയർപോർട്ടിൽ ലഭിച്ചത് .
 പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി തന്നെ എത്തിയിരുന്നു. രാഹുലിന് പൂച്ചെണ്ട് നൽകാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും വൻ തിരക്ക് തന്നെയായിരുന്നു.
advertisement
പിന്നീട് ജബേല്‍ അലിയിലെ ഇന്ത്യൻ തൊഴിലാളി ക്യാപ് സന്ദര്‍ശിച്ച രാഹുൽ ഇവിടെ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
advertisement
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗ്ലോബൽ ഔട്ട്റീച്ച് പരിപാടിയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ യുഎഇ സന്ദര്‍ശനം. തൊഴിലാളികൾ, വ്യവസായ പ്രമുഖർ, വിദ്യാര്‍ത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകളുമായി രാഹുൽ സംവദിക്കും. ‌‌
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യക്കാരുടെ സാംസ്കാരിക സമ്മേളനമാണ് രാഹുൽ ഇവിടെ പങ്കെടുക്കുന്ന ഏറ്റവും വലിയ പരിപാടി. കോൺഗ്രസ് അധ്യക്ഷൻ മുഖ്യ അതിഥിയായെത്തുന്ന ചടങ്ങിൽ ഏകേദശം 25000 ആളുകൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
advertisement
മഹാത്മാ ഗാന്ധിയുടെ സഹിഷ്ണുത ആശയങ്ങൾ സംബന്ധിച്ച ചർച്ചകളാകും ഈ ചടങ്ങിൽ പ്രധാനമായും നടക്കുക. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ഇവിടെ ചർച്ചയാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രവർത്തകർക്ക് ആവേശമായി രാഹുല്‍ ഗാന്ധി യുഎഇയിൽ
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement