UAE Visit Visa: യുഎഇയില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ വര്‍ധന

Last Updated:

2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബായില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്

News18
News18
യുഎഇയില്‍ (UAE) സന്ദര്‍ശക വിസയ്ക്ക് അനുമതി ലഭിക്കുന്നതില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായി യുഎഇ വൃത്തങ്ങള്‍. 2024 നവംബറിലാണ് യുഎഇയില്‍ പുതുക്കിയ വിസാ ചട്ടം പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ വിസാ ചട്ടത്തെക്കുറിച്ച് അധികൃതരും ട്രാവല്‍ ഏജന്‍സികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശക വിസകളുടെ അംഗീകാരം വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതുക്കിയ വിസ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. റിട്ടേണ്‍ എയര്‍ടിക്കറ്റ്, താമസസൗകര്യത്തിനുള്ള രേഖകള്‍, നിശ്ചിത കരുതല്‍ തുക എന്നീ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നതാണ് സന്ദര്‍ശക വിസ അനുമതി വര്‍ധിക്കാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു.
2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബായില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിട്ടേണ്‍ എയര്‍ ടിക്കറ്റ്, താമസസൗകര്യം തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് യുഎഇയിലെ ട്രാവന്‍ ഏജന്റുമാര്‍ പറയുന്നു. എല്ലാ രേഖകളും കൃത്യമായി നല്‍കുന്ന അപേക്ഷകരുടെ വിസയ്ക്ക് അനുമതി ലഭിക്കുന്നുവെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
advertisement
നിലവില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സന്തുലിതമായ സമീപനമാണ് യുഎഇ പിന്തുടരുന്നത്. വിസ അനുമതിയ്ക്കായി കര്‍ശനമായ പരിശോധനകളും നടത്തിവരുന്നുണ്ട്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വരുംമാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
"ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പശ്ചാലത്തലത്തില്‍ ശൈത്യകാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് പതിവാണ്. വരുംമാസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകും. കൃത്യമായ രേഖകള്‍ നല്‍കുന്ന അപേക്ഷകര്‍ക്ക് വേഗത്തില്‍ വിസ ലഭിക്കും," യുഎഇയിലെ ഓണ്‍ലൈന്‍ ട്രാവല്‍ മാനേജ്‌മെന്റ് കമ്പനിയായ മുസാഫില്‍ ഡോട്ട്‌കോമിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് റികിന്‍ ഷേത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
നിലവില്‍ അപേക്ഷകര്‍ വിസയ്ക്കായി അപേക്ഷ നല്‍കുമ്പോള്‍ തന്നെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ട്രാവല്‍ എജന്റുമാര്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാന്‍ കൃത്യമായ രേഖകളുമായി അതത് ട്രാവല്‍ ഏജന്റുമാരെ സമീപിക്കണമെന്നും വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കൃത്യമായ രേഖകള്‍ നല്‍കാത്ത യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ വെച്ച് തടയുകയോ അല്ലെങ്കില്‍ ദുബായില്‍ എത്തുമ്പോള്‍ തടഞ്ഞുവെയ്ക്കുകയോ ചെയ്യുമെന്നും പുതുക്കിയ വിസാചട്ടത്തില്‍ പറയുന്നുണ്ട്.
എന്താണ് സന്ദര്‍ശക വിസ ?
യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവദിച്ചുവരുന്ന വിസയാണ് സന്ദര്‍ശക വിസ. വ്യക്തിപരമോ ബിസിനസ് ആവശ്യത്തിനോ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനോ എത്തുന്നവര്‍ക്ക് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം. ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്‍മാരല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്ദര്‍ശക വിസ.
advertisement
Summary: Rise in the numbers of those applying for visit visa to the UAE
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE Visit Visa: യുഎഇയില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ വര്‍ധന
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement