സൗദി അറേബ്യയിൽ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കുന്നതിനും വിസാ കാലാവധി നീട്ടുന്നതിനും പുതിയ മാര്‍ഗനിര്‍ദേശം

Last Updated:

രാജ്യത്തിന് പുറത്ത് വെച്ച് പ്രവാസികള്‍ക്കും വീട്ടുജോലിക്കാർക്കും അവരുടെ ഇഖാമ പുതുക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്സ് (ജവാസത്ത്) അറിയിച്ചു

News18
News18
റിയാദ്: പ്രവാസികള്‍ക്ക് അവരുടെ താമസാനുമതി (ഇഖാമ-Iqama) പുതുക്കുന്നതിനും വിസാ കാലാവധി നീട്ടുന്നതിനും സൗദി അറേബ്യ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന് പുറത്ത് വെച്ച് പ്രവാസികള്‍ക്കും വീട്ടുജോലിക്കാർക്കും അവരുടെ ഇഖാമ പുതുക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്സ് (ജവാസത്ത്) അറിയിച്ചു. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് ഒരു തവണയോ അല്ലെങ്കില്‍ ഒന്നിലധികം തവണയോ എക്‌സിറ്റ് റീ എന്‍ട്രി വിസകളുടെ കാലാവധി നീട്ടാന്‍ കഴിയുമെന്നും ജവാസത് അറിയിച്ചു.
ഈ നീക്കം പ്രവാസികള്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നു. രാജ്യത്ത് ശാരീരികമായ സാന്നിധ്യമില്ലാതെ തന്നെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ അവരെ അനുവദിക്കുന്നതാണ് പുതിയ നിര്‍ദേശം.
സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷെര്‍, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി ആവശ്യമായ ഫീസ് അടച്ചാല്‍ ഗുണഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന അടുത്തിടെ സൗദി പുതുക്കിയിരുന്നു.
advertisement
പുതുക്കിയ ഫീസ് ഘടന
എക്‌സിറ്റ്, റീ-എന്‍ട്രി വിസ പുതുക്കള്‍: 103.5 സൗദി റിയാല്‍
ഇഖാമ പുതുക്കള്‍ : 51.75 സൗദി റിയാല്‍
ഫൈനല്‍ എക്‌സിറ്റ് : 70 സൗദി റിയാല്‍
ഇഖാമ ഇഷ്യൂ ചെയ്യല്‍ : 51.75 സൗദി റിയാല്‍
ഒരു ജീവനക്കാരന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന്- 28.75 സൗദി റിയാല്‍
പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് : 69 സൗദി റിയാല്‍
(1 സൗദി റിയാൽ=ഏകദേശം 22.87 രൂപ)
advertisement
Summary: Saudi Arabia has announced a major rule for expats to renew their residency permits (Iqama) and extend exit and re-entry visas.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയിൽ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കുന്നതിനും വിസാ കാലാവധി നീട്ടുന്നതിനും പുതിയ മാര്‍ഗനിര്‍ദേശം
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement