പുണ്യനഗരമായ മക്കയില്‍ സൗദിയിലെ ആദ്യത്തെ സ്റ്റോണ്‍ പാര്‍ക്ക്
- Published by:Sarika N
- news18-malayalam
Last Updated:
റീസൈക്കിൾ ചെയ്‌ത വസ്തുക്കൾ ഉപയോഗപ്പെടുത്തിയും മക്കയിലെ മറ്റ് നിർമ്മാണ പദ്ധതികളിൽ നിന്ന് ബാക്കി വന്ന കല്ലുകളും ഉപയോഗിച്ചാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്
പുണ്യ നഗരമായ മക്കയിൽ സൗദിയിലെ ആദ്യത്തെ സ്റ്റോൺ പാർക്കിന്റെ നിർമ്മാണം പൂർത്തിയായി. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. റീസൈക്കിൾ ചെയ്‌ത വസ്തുക്കൾ ഉപയോഗപ്പെടുത്തിയും മക്കയിലെ മറ്റ് നിർമ്മാണ പദ്ധതികളിൽ നിന്ന് ബാക്കി വന്ന കല്ലുകളും ഉപയോഗിച്ചാണ് പാർക്ക് ഒരുക്കിയിരിക്കുന്നത് എന്ന് സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു. പ്രദേശത്തുകാർക്കും മക്ക സന്ദർശിക്കാൻ എത്തുന്നവർക്കും നഗരത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ ഒരു ഇടം പ്രദാനം ചെയ്യുന്ന രീതിയിലാണ് സ്റ്റോൺ പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത്.
പാർക്കുകളുടെയും പൊതു സൗകര്യങ്ങളുടെയും ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിന് ഈ നൂതനമായ ആശയം ലക്ഷ്യമിടുന്നു. കൂടാതെ, പ്രാദേശിക വിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി പ്രകൃതി സൗന്ദര്യവും പ്രാദേശിക പൈതൃകവും സമന്വയിപ്പിക്കുന്ന അതുല്യമായ ഇടങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് സ്റ്റോൺ പാർക്കിന്റെ നിർമ്മാണം
ഇരിപ്പിടങ്ങൾ, കല്ലുകൾക്ക് ചുറ്റുമായി പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങി മറ്റു സൗകര്യങ്ങൾ കൂടി ഇവിടെ ഉൾപ്പെടുത്താനും മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിൽ സ്റ്റോൺ പാർക്കിൽ ഉപയോഗിച്ചിരിക്കുന്ന പാറകളും കല്ലുകളും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നവയായതിനാൽ പാർക്കിന്റെ പരിപാലനവും ഏറെ എളുപ്പമാണ്. ഉയർന്ന താപനില, മഴ തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.ഇതോടൊപ്പം ഭാവിയിൽ നഗരത്തിന്റെ വികസനത്തിനനുസരിച്ച് പാർക്കിന്റെ ഭാഗങ്ങൾ എളുപ്പത്തിൽ പരിഷ്കരിക്കാനും സാധിക്കും.
Location :
New Delhi,Delhi
First Published :
September 09, 2024 2:08 PM IST