ഇന്ത്യയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകൾ സൗദി അറേബ്യ നിർത്തിവച്ചു

ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൗദി സിജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA)അറിയിച്ചത്. 

News18 Malayalam | news18-malayalam
Updated: September 23, 2020, 4:30 PM IST
ഇന്ത്യയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകൾ  സൗദി അറേബ്യ നിർത്തിവച്ചു
പ്രതീകാത്മക ചിത്രം
  • Share this:
ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ നിർത്തി വച്ച് സൗദി അറേബ്യ. ഇന്ത്യക്ക് പുറമെ ബ്രസീൽ, അർജന്‍റീന എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൗദി സിജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA)അറിയിച്ചത്.

Also Read-UAE- Israel Deal| യുഎഇയിലേക്ക് നേരിട്ട് വിമാന സർവീസ്; അൽ- ഹബ്ത്തൂർ ഗ്രൂപ്പ് ഇസ്രായേലിൽ ഓഫീസ് തുറക്കും

ഇവർ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ മൂന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചയാളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി യാത്ര ചെയ്തവർക്ക് ഈ വിലക്ക് ബാധകമല്ല. വിമാനസർവ്വീസ് വിലക്ക് എത്രകാലത്തേക്കാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇത്തരമൊരു നിർദേശം ലഭിച്ചതെന്നാണ് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Also Read- ഷാർജയിൽ ആറുമാസങ്ങൾക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്ക്'പുതിയ നിർദേശം അനുസരിച്ച് സെപ്റ്റംബർ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയിലേക്ക് സർവ്വീസ് നടത്താൻ അനുമതിയുണ്ടാകില്ല. അതുപോലെ തന്നെ അവിടെ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിലേക്കും എത്തില്ല' എന്നാണ് ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചത്. ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവാകാം ഇത്തരമൊരു നടപടിക്ക് സൗദിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. വ്യോമയാന വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സൗദി സർക്കാരുമായി സംസാരിച്ച് ഉചിത തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Asha Sulfiker
First published: September 23, 2020, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading