റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ രാജ്യവ്യാപകമായി കർഫ്യൂ ശക്തമാക്കി. തലസ്ഥാനമായ റിയാദിലേക്കും വിശുദ്ധ നഗരങ്ങളായ മെക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾക്ക് സൽമാൻ രാജാവ് നിരോധനം ഏർപ്പെടുത്തി.
മക്കയിൽ താമസിച്ചിരുന്ന ഒരു 46കാരനായ വിദേശിയാണ് ഏറ്റവും ഒടുവിൽ മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്ഗാൻ പൗരൻ മരിച്ചിരുന്നു. രാജ്യത്ത് പുതുതായി 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി.
റിയാദിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്, ഖത്വീഫിൽ ആറ്, അൽഖോബാറിൽ അഞ്ച്, നജ്റാനിൽ നാല്, അബഹയിൽ രണ്ട്, അറാറിൽ രണ്ട്, ദഹ്റാനിലും ജുബൈലിലും ഓരോന്ന് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.