റമദാന്‍ (Ramadan) മാസം ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിച്ചിരിക്കെ പുണ്യമാസത്തെ വരവേറ്റിരിക്കുകയാണ് യുഎഇ (UAE). ഇത്തവണ അബുദാബിയില്‍ (Abu Dhabi) വിശ്വാസികള്‍ക്കായി സുഹൂര്‍ (Suhoor), ഇഫ്താര്‍ (Iftar) വിരുന്നുകൾ സംഘടിപ്പിക്കാൻ നിരവധി ഇടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടല്‍ത്തീരങ്ങളിലും അല്‍ ഐന്‍ മൃഗശാലയിലെ സിംഹങ്ങള്‍ക്കൊപ്പവും സുഹൂര്‍, ഇഫ്താര്‍ വിരുന്നുകൾ നടത്താൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഖലീജ് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അബുദാബി നിവാസികളും കുടുംബങ്ങളും പ്രവാസികളും വിശുദ്ധ മാസം ആചരിക്കുന്നതിനായി ശാരീരികമായും ആത്മീയമായും തയ്യാറെടുത്തിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്തെ മുസ്ലീം കുടുംബങ്ങള്‍ സുഹൂർ, ഇഫ്താർ വിരുന്നുകൾ പഴയപോലെ വിപുലമായി സംഘടിപ്പിക്കാൻ കാത്തിരിക്കുകയാണ്. കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തെ റമദാൻ വേളകളിലും ഒത്തുചേരലുകളും വിരുന്നുകളും കര്‍ശനമായി നിരോധിച്ചിരുന്നു.
Also Read-
ശരീരത്തിലെ ജലാംശം നിലനിർത്തുക; ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക; റമദാൻ വ്രതമനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റമദാൻ മാസത്തെ ആവശ്യങ്ങള്‍ പരിഗണിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ പ്രത്യേകിച്ച് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന കടകളിൽ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചു കഴിഞ്ഞു. കൂടാതെ അധികൃതരുടെ അനുമതിയെത്തുടര്‍ന്ന് അബുദാബിയിലെ വിവിധ സ്ഥലങ്ങളില്‍ ഇഫ്താര്‍, സുഹൂര്‍ വിരുന്നുകൾക്കായുള്ള ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
കടൽത്തീരത്തിരുന്നും മൃഗശാലയിലെ സിംഹങ്ങള്‍ക്കൊപ്പവും ഇഫ്താറും സുഹൂറും ആസ്വദിക്കാം.
പാര്‍ക്ക് ഹയാത്ത് കടൽത്തീരത്തെ സുഹൂർ വിരുന്ന്
വെളുത്ത മണലും ശാന്തമായ തിരകളുമുള്ള, അബുദാബിയിലെ സാദിയാത്ത് ദ്വീപിലെ കടത്തീരത്ത് നക്ഷത്രനിബിഡമായ ആകാശത്തിന് കീഴിലിരുന്ന് സുഹൂര്‍ വിരുന്ന് ആസ്വദിക്കുന്നത് അവിസ്മരണീയ അനുഭവമായിരിക്കും. പാര്‍ക്ക് ഹയാത്ത് അബുദാബി ഹോട്ടലിലും വില്ലകളിലും ബെഡൂയിന്‍ ശൈലിയിലുള്ള സുഹൂര്‍ വിരുന്ന് നിങ്ങളുടെ മനസ്സ് നിറയ്ക്കും. തത്സമയ അറബിക് സംഗീതവും വിരുന്നിന്റെ ഭാഗമായി ഇവിടെ ഒരുക്കും.
അൽ ഐൻ മൃഗശാലയിൽ സിംഹങ്ങള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്ന്
അബുദാബിയിലെ അല്‍ ഐന്‍ മൃഗശാലയില്‍ സിംഹങ്ങൾക്കും മറ്റ് വന്യമൃഗങ്ങള്‍ക്കുമൊപ്പം ഇഫ്താര്‍ ആഘോഷിക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അല്‍ ഐന്‍ മൃഗശാലയിലെ സിംഹങ്ങളുടെ ഇടയിലിരുന്ന് വിശ്വാസികൾക്ക് നോമ്പ് തുറക്കുന്നതിനായി അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് ഒരു പ്രത്യേക ഇഫ്താര്‍ പരിപാടി തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത സഫാരി പാര്‍ക്കിലെ 'ഇഫ്താര്‍ വിത്ത് ദ ലയണ്‍സ്' പരിപാടി വിശുദ്ധമാസം മുഴുവനും 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ഒന്നാണ്. വന്യമായ പശ്ചാത്തലത്തില്‍ 4 മുതല്‍ 12 പേര്‍ വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് അവിസ്മരണീയമായ ഒരു സായാഹ്ന വിരുന്നാണ് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.