advertisement

കാസർകോട് 16കാരിക്ക് പീഡനം; 15കാരനും സഹോദരീഭർത്താവുമടക്കം 5 പ്രതികൾ

Last Updated:

ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി ഒന്നിലധികം പേർ തന്നെ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15കാരനും സഹോദരീഭർത്താവും അടക്കം 5 പ്രതികൾക്കെതിരെ കേസെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയാണ് പീഡനത്തിനിരയായത്. ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിൽ പീഡനത്തിരയായതായാണ് പരാതി.
പ്രതികളിൽ രണ്ടുപേരായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫയാസ് എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നൗഷാദ് ഒരു കോഴിക്കടയിലെ ജീവനക്കാരനാണ്. പിടിയിലായ പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.
തൃക്കരിപ്പൂരിലെ റഷീദ്, ഉദിനൂർ സ്വദേശിയായ പതിനഞ്ചുകാരൻ, പെൺകുട്ടിയുടെ സഹോദരീഭർത്താവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ പെൺകുട്ടിയുടെ സഹോദരീഭർത്താവ് രണ്ടുമാസം മുൻപ് അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. 15കാരനെയും റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്.ആംബുലൻസ് ഡ്രൈവറായ റഷീദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് കടന്നതായാണ് വിവരം. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
advertisement
വീട്ടിൽ കോഴിയിറച്ചി എത്തിച്ചുനൽകുന്ന നൗഷാദ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി ഒന്നിലധികം പേർ തന്നെ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ ചന്തേര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർകോട് 16കാരിക്ക് പീഡനം; 15കാരനും സഹോദരീഭർത്താവുമടക്കം 5 പ്രതികൾ
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement