യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടം വിജയം

Last Updated:

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇവോകാർഗോയുടെ നേതൃത്വത്തിൽ പൂർണമായും അടച്ചിട്ട പ്രദേശത്താണ് പരീക്ഷണം നടത്തിയതെന്ന് കമ്പനി അറിയിച്ചു

യുഎഇയിലെ (UAE) ഡ്രൈവറില്ലാ ട്രക്കുകളുടെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം വിജയം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോകാർഗോയുടെ സഹകരണത്തോടെ പ്രമുഖ ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബായ ദുബായ് സൗത്ത് ആണ് പരീക്ഷണം നടത്തിയത്. ജൂലൈ 17 ന് നടന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇവോകാർഗോയുടെ നേതൃത്വത്തിൽ പൂർണമായും അടച്ചിട്ട പ്രദേശത്താണ് പരീക്ഷണം നടത്തിയതെന്ന് കമ്പനി അറിയിച്ചു. ഇതിന് പുറമെ മറ്റ് വാഹനങ്ങളും, ട്രക്കുകളും, കാൽനടയാത്രക്കാർക്കും ഇടയിൽ പരീക്ഷണം നടത്തിയതായും അധികൃതർ പറഞ്ഞു. ട്രക്കിന്റെ ഹാർഡ്‌വെയറിന്റെയും, സോഫ്റ്റ്‌വെയറിന്റെയും പ്രവർത്തനം, സുരക്ഷ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവോകാർഗോ 1 എന്ന ട്രക്കിന്റെ പരീക്ഷണം നടത്തിയത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്ന പദ്ധതിക്ക് ഇവോകാർഗോയും ദുബായ് സൗത്തും മുൻപ് ധാരണയിലെത്തിയിരുന്നു. 2030 ഓടെ രാജ്യത്തെ പൊതു നിരത്തുകളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കാനാണ് ദുബായ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ മേഖലകളിൽ സമീപ വർഷങ്ങളിൽ വലിയ നിക്ഷേപങ്ങളും രാജ്യം നടത്തിയിരുന്നു.
advertisement
ഇവോകാർഗോയുമായുള്ള സഹകരണത്തിലൂടെ ലോജിസ്റ്റിക് മേഖലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ മേഖലയുടെ പുരോഗതിയ്ക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിച്ചതായി ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റ് സിഇഒയായ മൊഹ്‌സെൻ അഹ്മദ് പറഞ്ഞു. കൂടാതെ ലോജിസ്റ്റിക് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും ഡ്രൈവറില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക മേഖലയിലേക്ക് പുതിയ ഉപഭോക്താക്കളെയും നിക്ഷേപങ്ങളെയും ആകർഷിക്കുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യമെന്ന് ഇവോകാർഗോ ഓട്ടോണമസ് ലോജിസ്റ്റിക് സർവീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അഹമ്മദ് അൽ-അൻസി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടം വിജയം
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement