അബുദാബിയിൽ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

Last Updated:

കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോർച്ച പരിശോധിക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയതായിരുന്നു

അബുദാബി: അബുദാബിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. അൽ റീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച പകൽ 2.30 ഓടെ ആയിരുന്നു അപകടം. സംഭവത്തിൽ പത്തനംതിട്ട വള്ളിക്കോട് മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്രക്കുറുപ്പിന്റെയും ശ്യാമളയമ്മയുടെയും മകൻ അജിത്ത് രാമചന്ദ്രക്കുറുപ്പ് (40), പാലക്കാട് ചെറുപ്പുളശ്ശേരി നെല്ലായ മാരായമംഗലം സൗത്ത് പള്ളിയാലിൽ രാജകുമാരൻ (38) എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്നാമത്തെയാൾ പഞ്ചാബ് സ്വദേശിയാണ്. കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോർച്ച പരിശോധിക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയതായിരുന്നു. പഞ്ചാബ് സ്വദേശിയാണ് ആദ്യം ശ്വാസംമുട്ടി താഴെക്ക് വീണത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജിത്തും രാജകുമാരനും അപകടത്തിൽപ്പെട്ടത്.
15 വർഷമായി അബുദാബിയിലെ ഇൻസ്പയർ ഇന്റർഗ്രേറ്റഡ് കമ്പനിയിലെ മെയിന്റനൻസ് മെക്കാനിക് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് അജിത്. ഒന്നരമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അതേസമയം കഴിഞ്ഞ ഓണത്തിനാണ് രാജകുമാരൻ നാട്ടിൽ വന്നത്. സെപ്റ്റംബർ 14നാണ് മടങ്ങിപ്പോയത്. അച്ഛൻ: ഉണ്ണികൃഷ്ണൻ നായർ അമ്മ: ശാന്തകുമാരി. ഭാര്യ രേവതി, മക്കൾ ധീരജ് നേഹ. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ ഉള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
advertisement
(Three Indians, including two Malayalis, died after inhaling toxic gas while cleaning a waste tank in Abu Dhabi)
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബിയിൽ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement