ദുബായില്‍ കെട്ടിട വാടക വര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് നോട്ടീസ് നല്‍കണം
- Published by:ASHLI
- news18-malayalam
Last Updated:
വാടക പുതുക്കല്‍ രണ്ട് നയങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരി 16ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
വാടക വര്‍ധിപ്പിക്കാനുദ്ദേശിക്കുന്ന ദുബായിലെ കെട്ടിട ഉടമകള്‍ വാടക കരാറുകളുടെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം (90 ദിവസം) മുമ്പ് ഇക്കാര്യം വാടകക്കാരെ അറിയിച്ചിരിക്കണമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ദുബായില്‍ പുതുതായി പ്രാബല്യത്തില്‍ വന്ന സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡെക്‌സ് പ്രകാരമാണിത്.
പുതുതായി പ്രാബല്യത്തിലായ ഇന്‍ഡെക്‌സിന് കീഴില്‍ ഉള്‍പ്പെട്ട വസ്തുവാണെങ്കില്‍ കൂടി ഈ നോട്ടീസ് നല്‍കാതെ ഉടമകള്‍ക്ക് വാടക വര്‍ധിപ്പിക്കാനാകില്ലെന്ന് ദുബായ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. 2025 ജനുവരിയിലാണ് സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡെക്‌സ് പ്രാബല്യത്തിലായത്. ഉടമകള്‍ക്കും വാടകക്കാര്‍ക്കും കരാറുകളില്‍ വ്യക്തത വരുത്തി ദുബായിലെ വാടക വിപണിയില്‍ സുതാര്യതയും നീതിയും ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാടക പുതുക്കല്‍ രണ്ട് നയങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരി 16ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2025ന് മുമ്പ് വാടക കരാര്‍ പുതുക്കിയവര്‍ക്ക് പഴയ നിബന്ധനകള്‍ ബാധകമാകും. രണ്ടാമതായി, ഈ വര്‍ഷംവാടക കരാര്‍ പുതുക്കിയവര്‍ക്ക് പുതിയ സ്മാര്‍ട്ട് വാടക സൂചിക ബാധകമാകും.
advertisement
വാടക നിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് സ്മാര്‍ട്ട് റെന്റ് ഇന്‍ഡെക്‌സ് എന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം സിഇഒ മാജിദ് അല്‍ മര്‍റി പറഞ്ഞു. ഈ സംരംഭം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുകയും വിശ്വസനീയമായ ഡാറ്റയെ അടിസ്ഥാനമാക്കി യുക്തിപരമായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ ആളുകളെ പ്രാപ്തരാക്കുമെന്നും അല്‍ മര്‍റി വ്യക്തമാക്കി.
വാടക വര്‍ധനവ് നിര്‍ണയിക്കുന്നതിനും യഥാര്‍ഥ വാടക മൂല്യങ്ങളുമായും വിപണിയിലെ നൂതന മാറ്റങ്ങളുമായും അവയെ യോജിപ്പിക്കുന്നതിനുമാവശ്യമായ നിലവാരമുള്ള മാനദണ്ഡങ്ങള്‍ പുതിയ സൂചികയില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ മാത്രം 900,000ലേറെ റെസിഡന്‍ഷ്യല്‍ ലീസ് കരാറുകളാണ് രജിസ്റ്റര്‍ ചെയ്തത്. വാടകവില നിര്‍ണയത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Location :
New Delhi,Delhi
First Published :
February 17, 2025 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായില്‍ കെട്ടിട വാടക വര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് നോട്ടീസ് നല്‍കണം