നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Accident| കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

  Accident| കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

  ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിച്ചതോടെ നിയന്ത്രണം വിട്ട് കാർ റോഡിലെ ഡിവൈഡറിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

  റഫിനീദ്, റാഷിദ്

  റഫിനീദ്, റാഷിദ്

  • Share this:
   അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിണറായി സ്വദേശികളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ബനിയാസ് പൊലീസ് സ്റ്റേഷന് മുന്നിൽ അൽഐൻ - അബുദാബി റോഡിന് സമാന്തരമായുള്ള റോഡിലാണ് അപകടമുണ്ടായത്.

   Also Read- ഷാർജയിൽ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു

   ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിച്ചതോടെ നിയന്ത്രണം വിട്ട് കാർ റോഡിലെ ഡിവൈഡറിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ പൂർണമായി തകർന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാറിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വന്നിടിച്ച കാറിലെ ഡ്രൈവർ ചികിത്സയിലാണ്.

   Also Read- വെറും പത്തേ പത്തു സെക്കൻഡ്; അബുദാബിയുടെ മിനാ പ്ലാസ കെട്ടിടം പൊളിച്ചു

   റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്. കാസിം- റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.

   ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.
   Published by:Rajesh V
   First published: