യുഎഇയില്‍ നബിദിനത്തിൽ സ്വകാര്യമേഖലയിൽ ശമ്പളത്തോടുകൂടിയ പൊതുഅവധി
- Published by:Vishnupriya S
- news18-malayalam
Last Updated:
'സെപ്തംബർ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കും'
നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. അറബ് മാസം റബീഊൽ അവ്വൽ 12-നാണ് നബിദിനമായി ആചരിക്കുന്നത്. സെപ്തംബർ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
"ഈ ശുഭ അവസരത്തിൽ, യുഎഇ ഭരണകൂടത്തിനും പൗരന്മാർക്കും മറ്റ് താമസക്കാർക്കും ഞങ്ങൾ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു,” മന്ത്രാലയം എക്‌സിൽ കുറിച്ചു. സെപ്റ്റംബർ 7 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ യുഎഇയിൽ ഭൂരിഭാഗം സ്വകാര്യ കമ്പനികള്‍ക്കും പ്രവൃത്തി ദിനങ്ങളാണ്.
ഇതിന് ശേഷം വരുന്ന ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കും. അതിനാൽ ഇത്തവണത്തെ പൊതു അവധി ദിനത്തിൽ ജോലിയിൽനിന്ന് അവധിയെടുക്കാനുള്ള അവസരം ജീവനക്കാർക്ക് നഷ്ടമാകും. എങ്കിലും കരാർ അടിസ്ഥാനത്തിൽ ഞായറാഴ്ചയും ജോലി ചെയ്യുന്നവർക്ക് ഞായറാഴ്ച പൊതു അവധി വന്നത് ഗുണം ചെയ്യും. ദേശീയ ദിനമായി ആഘോഷിക്കുന്ന ഡിസംബർ 2, 3 തീയതികളിലും ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ദി നാഷണൽറിപ്പോർട്ട് ചെയ്തു.
Location :
New Delhi,Delhi
First Published :
September 10, 2024 5:03 PM IST