ദുബായ്: എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ ബി.ആർ ഷെട്ടി ഡയറക്ടർ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നും രാജിവച്ചു. കഴിഞ്ഞ ദിവസം ഷെട്ടിയെ ഡയറക്ടർ ബോർഡ് യോഗത്തിൽ നിന്നും പുറത്തിക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെട്ടി രാജി വച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ഹാനി ബുട്ടിഖി, ബോർഡ് അംഗം അബ്ദുൾറഹ്മാൻ ബസാദിക് എന്നിവരെയും കമ്പനിയിൽ നിന്നും പുറത്താക്കിയിരുന്നു. തന്റെ ഓഹരിയെ കുറിച്ച് തെറ്റായ വിവരം നൽകിയതിന് കഴിഞ്ഞയാഴ്ചയാണ് എൻഎംസി ഷെട്ടിയെ ബോർഡ് മീറ്റിംഗുകളിൽ നിന്നും പുറത്താക്കിയത്. വെള്ളിയാഴ്ച വൈസ് ചെയർമാൻ ഖലീഫ അൽ മുഹൈരിയും രാജിവച്ചിരുന്നു.
ബോർഡ് മീറ്റിംഗുകളിൽ നിന്ന് ഒഴിവാക്കിയതിന്റെ നിയമ സാധുത തന്റെ അഭിഭാഷകർ പരിശോധിച്ചു വരികയാണെന്ന് ഷെട്ടി പ്രതികരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഭാവി നടപടികൾ തീരുമാനിക്കുകയെന്നും ഷെട്ടി വ്യക്തമാക്കി.
ഷെട്ടിയുടെ ഓഹരി എത്രയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതാണു പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി 1974 ലാണ് അബുദാബിയിൽ സ്ഥാപിച്ചത്.
Also Read ജിദ്ദ-റിയാദ് യാത്രയ്ക്ക് വെറും 46 മിനിട്ട്; അതിവേഗയാത്രയ്ക്ക് സൗദിയിലും ഹൈപ്പർ ലൂപ്പ് വരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: B.R. Shetty, Dubai