'ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം'; ഇറാന്റെ ആക്രമണത്തെ അപലപിച്ച് യുഎഇ
- Published by:Rajesh V
- news18-malayalam
Last Updated:
ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങൾക്കും രാജ്യാന്തര നിയമത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് യുഎഇ
ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമപാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാനിയൻ റവല്യൂഷനറി ഗാർഡ് നടത്തിയതെന്ന് പ്രസ്താവനയിൽ യുഎഇ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങൾക്കും രാജ്യാന്തര നിയമത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായത്. ഖത്തറിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരാക്രമണത്തെയും യുഎഇ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും നശിപ്പിക്കുന്ന നടപടിയാണിതെന്നും യുഎഇ കുറ്റപ്പെടുത്തി. ഖത്തറിന് എല്ലാ പിന്തുണയും നൽകുമെന്നും രാജ്യത്തെ ജനങ്ങൾക്കു എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു. എത്രയും വേഗം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഇതും വായിക്കുക: ഇറാൻ - ഇസ്രായേൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്; '24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും'
അതേസമയം ജനങ്ങൾ ജാഗരൂകരാകണമെന്നും സംശയാസ്പദമായ ഏതു സാഹചര്യവും അധികൃതരെ അറിയിക്കണമെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ സംബന്ധമായ അറിയിപ്പുകൾ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനമായ അൽ അമീൻ ആണ് ജാഗ്രത നിർദേശം നൽകിയത്. ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവ മേഖലയിലും സ്ഥിതിഗതികൾ സങ്കീർണമാണെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എയർ അറേബ്യ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. സംഘർഷ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ പുറപ്പെടും മുൻപ് വിമാന സർവീസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
advertisement
ഇതും വായിക്കുക: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണം; പ്രതിരോധിച്ചെന്ന് ഖത്തർ
അതേസമയം തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണ്. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഇറാന്‍ പറഞ്ഞു. ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരേ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും പ്രതികരണവുമായി രംഗത്തെത്തി. ഇറാന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഒരുസാഹചര്യത്തിലും ആരില്‍നിന്നുള്ള ആക്രമണവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ആക്രമണത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും ഇതാണ് ഇറാനിയന്‍ ജനതയുടെ യുക്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
SUAE condemned in the strongest terms the Iranian Revolutionary Guards' targeting of Al Udeid Air Base in the sisterly State of Qatar, considering it a flagrant violation of Qatar's sovereignty and airspace, and a clear contravention of international law and the United Nations Charter.
Location :
New Delhi,New Delhi,Delhi
First Published :
June 24, 2025 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം'; ഇറാന്റെ ആക്രമണത്തെ അപലപിച്ച് യുഎഇ