• HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE | മാര്‍ച്ച് 1 മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണ്ട; യുഎഇ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി

UAE | മാര്‍ച്ച് 1 മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് വേണ്ട; യുഎഇ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്

  • Share this:
    പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുമായി യുഎഇ. (UAE eases face mask restrictions)  കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്ന് (March 1) മുതല്‍ പുതുക്കിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്ക് (mask)  ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി (UAE National Crisis and Emergency Management Authority) അറിയിച്ചു.

    അതേസമയം, കോവിഡ് ബാധിതരായവരുടെ ഐസോലേഷന്‍ രീതി മാറ്റമില്ലാതെ തുടരും. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

    മുൻകരുതലും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത നിലനിര്‍ത്തിക്കൊണ്ട് തന്നെ, രാജ്യത്തെ സുപ്രധാന മേഖലകൾക്കനുസരിച്ച്, പ്രാദേശിക തലത്തിൽ, ഓരോ എമിറേറ്റിനും ക്വാറന്റൈൻ കാലയളവിന്റെ ദൈർഘ്യം നിർണ്ണയിക്കാനും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള പിസിആർ ടെസ്റ്റുകൾ നിര്‍ണ്ണയിക്കുന്നതിലും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. , ശാരീരിക അകലം പാലിക്കുന്നതും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

    പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

    Malayali Child died | കളിക്കുന്നതിനിടെ പരിക്കേറ്റ മലയാളി പെൺകുട്ടി ഖത്തറിൽ മരിച്ചു


    ദോഹ: കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി ഖത്തറിൽ മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് (4) ആണ് മരിച്ചത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാര സ്വദേശിയാണ് ആരിഫ് അഹമ്മദ്.

    ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു ഐസ. മൂന്ന് ദിവസം മുമ്പാണ് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടെ കുട്ടിക്ക് പരുക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

    ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.

    Murder of Maid| വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്

    വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ (Murder of Maid) കുവൈറ്റി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Court of Cassation) ശിക്ഷ വിധിച്ചത്. ‌‌‌അപ്പീൽ കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

    ഫിലിപ്പൈന്‍സ് (Philippines)സ്വദേശിയായ വീട്ടുജോലിക്കാരിയുടെ കൊലപാതകം കുവൈറ്റും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈറ്റിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു.
    Published by:Arun krishna
    First published: