ഇനി യുഎഇയില്‍ കേസ് തീര്‍പ്പായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ യാത്രാവിലക്ക് നീക്കം ചെയ്യപ്പെടും
- Published by:Nandu Krishnan
- trending desk
Last Updated:
നേരത്തെ ഒമ്പതോളം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് യാത്രാ വിലക്ക് നീക്കം ചെയ്തിരുന്നത്.
ഇനി മുതൽ യുഎഇയില്‍ കേസ് തീര്‍പ്പായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ യാത്രാവിലക്ക് നീക്കം ചെയ്യപ്പെടും. കേസിലുള്‍പ്പെട്ടതിനാല്‍ യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്നവര്‍ക്ക് അത് നീക്കം ചെയ്യാന്‍ ഇനി മുതല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. കേസ് തീര്‍പ്പായാല്‍ യാത്രാ വിലക്ക് സ്വയമേവ നീക്കം ചെയ്യപ്പപ്പെടുമെന്ന് യുഎഇയിലെ നീതിന്യായമന്ത്രാലയം അറിയിച്ചു.
നേരത്തെ ഒമ്പതോളം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് യാത്രാ വിലക്ക് നീക്കം ചെയ്തിരുന്നത്. ഇപ്പോള്‍ യാത്രാ വിലക്ക് നീക്കുന്നതിന് നടപടിക്രമങ്ങള്‍ ഒന്നുമില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ വീഡിയോയിലൂടെ വ്യക്തമാക്കി. നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചില അനുബന്ധ രേഖകളും നല്‍കേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഇവയും ആവശ്യമില്ല.
നേരത്തെ ഒരു പ്രവര്‍ത്തിദിവസം മുഴുവന്‍ നീളുന്ന നടപടിക്രമങ്ങളായിരുന്നു ഇക്കാര്യത്തില്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഇപ്പോഴിത് മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും.
യുഎഇ സര്‍ക്കാരിന്റെ സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങള്‍ നീക്കി ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷമാദ്യമാണ് പദ്ധതി അവതരിപ്പിച്ചത്.
Location :
New Delhi,Delhi
First Published :
August 17, 2024 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇനി യുഎഇയില്‍ കേസ് തീര്‍പ്പായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ യാത്രാവിലക്ക് നീക്കം ചെയ്യപ്പെടും