'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ്
Last Updated:
ആവശ്യമെങ്കിൽ മുന്നണി മാറ്റത്തിന് പോലും എൻ സി പിയിലെ ഒരുഭാഗം തയ്യാറായിക്കഴിഞ്ഞു. ശരത് പവാർ തന്നെ സീറ്റ് വിട്ടു നൽകാനാകില്ലെന്ന് എൽ ഡി എഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം.
കോട്ടയം: പാലായിലെ ഇടത് എം എൽ എ മാണി.സി.കാപ്പൻ യു ഡി എഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കാപ്പൻ തന്നെ യു ഡി എഫ് സ്ഥാനാർഥിയായി പാലയിൽ മത്സരിക്കും എന്നായിരുന്നു വാർത്തകൾ. ഇതിനിടെയാണ് കോട്ടയം ജില്ലാ യു ഡി എഫ് യോഗത്തിലെ പ്രസംഗത്തിൽ പി ജെ ജോസഫ് സ്ഥാനാർത്ഥിയെക്കുറിച്ച് പറഞ്ഞത്.
റോഷി അഗസ്റ്റിൻ ഇടുക്കി വിട്ടു പാലായിൽ എത്തും. ഇടുക്കിയിൽ ഇനി മത്സരിച്ചാൽ 22000 വോട്ടുകൾക്ക് എങ്കിലും റോഷി അഗസ്റ്റിൻ പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് പാലായിലേക്ക് റോഷി കണ്ണ് നട്ടത്. പാലായിൽ മത്സരം റോഷിയും കാപ്പനും തമ്മിൽ ആകും എന്നാണ് പിജെ ജോസഫ് തുറന്നടിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ വേദിയിൽ ഇരുത്തിയാണ് ജോസഫ് മാണി സി കപ്പന്റെ പേര് പറഞ്ഞത്. റോഷി അഗസ്റ്റിൻ പാലായിൽ എത്തുന്നതോടെ ജോസ് കെ മാണിക്ക് കടുത്തുരുത്തിയിൽ മത്സരിക്കേണ്ടി വരുമെന്നും ജോസഫ് പറയുന്നു.
advertisement
You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ് [NEWS] France Killings: ഫ്രാൻസിലെ കൊലപാതകത്തിന് പിന്തുണ; ഉർദു കവി മുനവർ റാണയ്ക്ക് എതിരെ FIR [NEWS]
എന്നാൽ 42000 വോട്ട് ഭൂരിപക്ഷം ഉള്ള മോൻസ് ജോസഫിനെതിരെ മത്സരിക്കാൻ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്നാണ് ജോസഫിന്റെ സംശയം. ജോസ് കെ മാണി ഉൾപ്പെടെ മുഴുവൻ സ്ഥാനാർഥികളും തോൽക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. എട്ട് സീറ്റുകളിൽ ആണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക എന്നും പി ജെ ജോസഫ് പറയുന്നു. അതിനിടെ പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് ആവർത്തിച്ച് ശരത് പവാറുമായി കഴിഞ്ഞദിവസം കാപ്പൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
ആവശ്യമെങ്കിൽ മുന്നണി മാറ്റത്തിന് പോലും എൻ സി പിയിലെ ഒരുഭാഗം തയ്യാറായിക്കഴിഞ്ഞു. ശരത് പവാർ തന്നെ സീറ്റ് വിട്ടു നൽകാനാകില്ലെന്ന് എൽ ഡി എഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. മുന്നണി മാറ്റത്തോട് ശരത് പവാറിന് യോജിപ്പില്ലെന്നും വിവരമുണ്ട്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തിന് കോൺഗ്രസിൽ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും പി ജെ ജോസഫ് യോഗത്തിൽ ആവശ്യപ്പെട്ടു.
ഗ്രൂപ്പ് ഇല്ലാതെ പ്രവർത്തിച്ചതിനാൽ ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ വൻ വിജയം ഉണ്ടായത്. ഉമ്മൻ ചാണ്ടി ഒറ്റയാൾ പറഞ്ഞാൽ കോട്ടയം ജില്ലയിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും പി ജെ ജോസഫ് യോഗത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം ചർച്ച ചെയ്യാനാണ് കോട്ടയത്ത് യുഡിഎഫ് നേതാക്കൾ യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് മുസ്ലിംലീഗ് ഉൾപ്പെടെ ജില്ലയിലെ ഘടകകക്ഷികൾ യോഗത്തിൽ പറഞ്ഞു. എന്നാൽ, സീറ്റ് തീരെ കിട്ടാത്ത സാഹചര്യം ഉണ്ടാകരുത്. വിജയസാധ്യത ആകണം സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് പ്രധാന മാനദണ്ഡം. ജോസ് കെ മാണി മുന്നണി വിട്ട് പോയ സാഹചര്യത്തിൽ പല സീറ്റുകളിലും കോൺഗ്രസ് കണ്ണ് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യു ഡി എഫിലെ സ്ഥാനാർഥി നിർണയം വൈകാൻ ആണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 10:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ്