advertisement

പട്ടയമിഷൻ വിജയകരം: 97 ശതമാനം കുടുംബങ്ങൾക്കും സ്വന്തം ഭൂമി

Last Updated:

"സംസ്ഥാനത്തെ 4.56 ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി എൽഡിഎഫ് സർക്കാർ ചരിത്രം കുറിച്ചു."

.
.
സംസ്ഥാനത്തെ ഓരോ പൗരനും ഭൂമിയുടെ അവകാശിയാകണമെന്ന് ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. വർഷങ്ങളായി സ്വന്തം ഭൂമിക്കായി കാത്തിരുന്ന 4.56 ലക്ഷം കുടുംബങ്ങളുടെ സ്വപ്നം ഈ സർക്കാർ സഫലമാക്കിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പട്ടയം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടയമിഷൻ സമഗ്രമായി നടപ്പിലാക്കി റെക്കോർഡ് എണ്ണത്തിൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചു വർഷത്തിനിടെ കേരളത്തിലെ 97 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി ലഭിച്ചതെന്നത് സംസ്ഥാനത്തിൻ്റെ അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കടൽപുറമ്പോക്കിൽ ഭൂമി അനുവദിക്കുന്നതിലെ നിയമപരമായ തടസ്സങ്ങൾ പോലും മറികടക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേർക്ക് വീട് നൽകാൻ സാധിച്ചതും സർക്കാരിൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
advertisement
സി കേശവൻ സ്മാരക ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുരാണി അധ്യക്ഷത വഹിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന പട്ടയമേളയുടെ ഉദ്ഘാടനച്ചടങ്ങ് വേദിയിൽ തത്സമയം പ്രദർശിപ്പിച്ചു. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി താലുക്കുകളിൽ 929 പട്ടയങ്ങൾ വിതരണം ചെയ്തു. പത്തനാപുരം, പുനലൂർ താലുക്കുകളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി 1,940 പട്ടയങ്ങളും കൈമാറി. എംഎൽഎമാരായ എം നൗഷാദ്, എം മുഖേഷ് എന്നിവർ ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
പട്ടയമിഷൻ വിജയകരം: 97 ശതമാനം കുടുംബങ്ങൾക്കും സ്വന്തം ഭൂമി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement