സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഒരാഴ്ചത്തേക്കാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് എയർ ഇന്ത്യ ഏക്സ്പ്രസ് അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക സോഷ്യൽമീഡിയയിലൂടെയും അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവീസുകൾ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടാം. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്നാണ് വന്ദേ ഭാരത് വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചത്.
advertisement
അതേസമയം, സൗദിയില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു. 168 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 211 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,178 ഉം രോഗമുക്തരുടെ എണ്ണം 3,52,089 ഉം ആയി. മരണസംഖ്യ 6131 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2958 പേരാണ്. ഇതില്‍ 410 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
Location :
First Published :
December 22, 2020 6:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു