അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റയ്ക്കായാൽ അവിഹിതമായി കണാനാകില്ല; മദ്രാസ് ഹൈക്കോടതി

Last Updated:

സമൂഹത്തിൽ നിലനിൽക്കുന്ന അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നൽകാനാകില്ലെന്നും കോടതി

ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അതിനെ അവിഹിതമായി കണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അടച്ചിട്ട വീട്ടിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടെത്തിയതിന്റെ പേരിൽ ആർമ്ഡ് റിസർവ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പുറത്താക്കിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ആർ സുരേഷ് കുമാറിന്റെതാണ് ഉത്തരവ്.
1998 ലാണ് കേസിലാസ്പദമായ സംഭവം നടക്കുന്നത്. കെ ശരവണ ബാബു എന്ന കോൺസ്റ്റബിളിനെയാണ് അദ്ദേഹത്തിന്റെ ക്വാർട്ടേർസിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടത്. അടച്ചിട്ട വീട്ടിൽ ഇരുവരേയും ഒന്നിച്ച് കണ്ടതോടെ അയൽവാസികൾ അവിഹിത ബന്ധമാണെന്ന് ആരോപിച്ചു.
advertisement
എന്നാൽ അയൽവാസിയായ വനിതാ കോൺസ്റ്റബിൾ അവരുടെ വീടിന്റെ താക്കോൽ വാങ്ങിക്കാനായി വീട്ടിൽ എത്തിയതാണെന്നായിരുന്നു ശരവണ ബാബു വ്യക്തമാക്കിയത്. വനിത ഉദ്യോഗസ്ഥ വീട്ടിൽ കയറിയതറിഞ്ഞ അയൽവാസികൾ വാതിൽ മുട്ടി. വാതിൽ പൂട്ടിയിരിക്കുയാണെന്ന് മനസ്സിലായതോടെ ആരോപണമുന്നയിക്കുകയായിരുന്നു. എന്നാൽ, വനിതാ കോൺസ്റ്റബിൾ അകത്തു കയറിയതോടെ ആരോ വാതിൽ പൂട്ടുകയായിരുന്നുവെന്ന് ശരവണ ബാബു വ്യക്തമാക്കുന്നു.
ആരോപണം ഉന്നയിക്കുന്നത് പോലെ ഇരുവരും തമ്മിൽ മറ്റൊരു ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന് ദൃക്സാക്ഷികളോ മറ്റ് വ്യക്തമായ തെളിവുകളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
advertisement
You may also like:പുകവലിക്കുന്നതിനെ ചൊല്ലി ഭർതൃപിതാവുമായി വഴക്ക്; ദേഷ്യപ്പെട്ട് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി
പ്രണയബന്ധത്തിലുള്ള കൗമാരക്കാരെ ശിക്ഷിക്കുകയല്ല പോക്സോ നിയമത്തിന്‍റെ ലക്ഷ്യമെന്നും മറ്റൊരു കേസിൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനും നീതി ഉറപ്പ് വരുത്തുന്നതിനുമുള്ള നിയമത്തെ സമൂഹത്തിലെ ഒരുവിഭാഗം ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷ് വ്യക്തമാക്കിയിരുന്നു.
You may also like:ബ്രെക്സിറ്റ്: യുകെയിലേക്ക് ഇറക്കുമതി ചെയ്യാ൯ ശ്രമിച്ച ഒന്നരക്കോടി തേനീച്ചക്കുഞ്ഞുങ്ങളെ കത്തിക്കുമെന്ന് അധികൃതർ
കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഇരുപതുകാരനെതിരായ പോക്സോ കുറ്റം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. യുവാവുമായി പ്രണയത്തിലായിരുന്നെന്നും മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്നാണ് ഒളിച്ചോടാൻ തീരുമാനിച്ചതെന്നും പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
advertisement
തുടർന്ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് ജീവിക്കാനും തുടങ്ങി. ഇതിന് പിന്നാലെയാണ് യുവാവ് പോക്സോ നിയമപ്രകാരവും ബാലവിവാഹ നിരോധന നിയമം, ഐപിസി സെക്ഷനിലെ അനുബന്ധ വകുപ്പുകളും പ്രകാരം വിചാരണ നേരിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India-China/
അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റയ്ക്കായാൽ അവിഹിതമായി കണാനാകില്ല; മദ്രാസ് ഹൈക്കോടതി
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement