നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india-china
  • »
  • Galwan Valley Faceoff | 'വ്യാജ വാർത്ത'; ഗാൽവാൻ സംഘർഷത്തിൽ 43 സൈനികർ മരിച്ചെന്ന വാർത്ത നിഷേധിച്ച് ചൈന

  Galwan Valley Faceoff | 'വ്യാജ വാർത്ത'; ഗാൽവാൻ സംഘർഷത്തിൽ 43 സൈനികർ മരിച്ചെന്ന വാർത്ത നിഷേധിച്ച് ചൈന

  ചൈനയും ഇന്ത്യയും പരസ്പരം ചർച്ച നടത്തുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ

  India

  India

  • Share this:
   ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തിൽ നാൽപതോളം ചൈനീസ് സൈനികർ കൊല്ലപ്പെ‌ട്ടെന്ന റിപ്പോർട്ടുകകൾ വ്യാജമെന്ന് ചൈന. ഇത്തരം റിപ്പോർട്ടുകളെ 'വ്യാജ വാര്‍ത്ത'യെന്നാണ് ചൈന വിശേഷിപ്പിച്ചത്. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ചൈനയും ഇന്ത്യയും പരസ്പരം ചർച്ച നടത്തുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ കൂട്ടിച്ചേർത്തു.

   ലഡാക്കിന്റെ ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

   കിഴക്കൻ ലഡാക്കിൽ ജൂൺ 15 നുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു.

   ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിൻറെ ഭാഗമായി  ഇന്ത്യൻ, ചൈനീസ് സൈനികർ തിങ്കളാഴ്ച ലെഫ്റ്റ് ജനറൽ തലത്തിൽ ചർച്ച നടത്തിയിരുന്നു.
   Related News:ചൈന പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കും; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ [NEWS]ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS] ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]
   ലഫ്റ്റ് ജനറൽ ചർച്ചയുടെ ആദ്യഘട്ടം ജൂൺ 6 ന് നടന്നിരുന്നു. ഗാൽവാൻ വാലിയിലെ പ്രധാന മേഖലകളിൽ നിന്നും ഇരു സൈന്യവും ക്രമേണ പിൻവാങ്ങുമെന്നായിരുന്നു കരാർ. എന്നിൽ ഇതിനു പിന്നാലെ ജൂൺ 15 ന് ചൈനീസ് സൈന്യം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഇതിനു പിന്നാലെ 3,500 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിലെ മിക്ക പ്രദേശങ്ങളിലും ഇരുവിഭാഗവും സൈന്യത്തിന്റെ ശക്തി വർധിപ്പിച്ചു.

   Published by:Aneesh Anirudhan
   First published: