നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india-china
  • »
  • India- China | സംഘർഷം അയയുന്നു; ഗൽവാൻ താഴ്വരയിൽ നിന്ന് സേനാ പിന്മാറ്റം തുടങ്ങി

  India- China | സംഘർഷം അയയുന്നു; ഗൽവാൻ താഴ്വരയിൽ നിന്ന് സേനാ പിന്മാറ്റം തുടങ്ങി

  ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഇന്ത്യ- ചൈന സൈനികതല ചർച്ചകൾ ഫലംകണ്ടുതുടങ്ങി. യഥാർത്ഥ നിയന്ത്രണ രേഖയിലെ മൂന്ന് പ്രദേശങ്ങളിൽ നിന്ന് ഇരുസൈനിക വിഭാഗങ്ങളും പിൻവാങ്ങി തുടങ്ങിതായാണ് റിപ്പോർട്ട്. എന്നാല്‍ സൈന്യം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

   ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്. ഇവിടത്തെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാല്‍ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുണ്ടാക്കിയിട്ടുണ്ട്.

   TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

   ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. സംഘര്‍ഷം ലഘൂകരിക്കുക, യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുക എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ലഫ്.ജനറല്‍ തല ചര്‍ച്ച നടന്നത്. ചർച്ചകളെ തുടർന്ന് പട്രോളിങ്ങ് പോയിന്റുകളായ 14,15,17 എന്നിവിടങ്ങളിൽ നിന്ന് പിന്മാറാൻ ചൈന സമ്മതിച്ചതായി നേരത്തെ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
   Published by:Rajesh V
   First published:
   )}