India China Border Standoff വീരമൃത്യുവരിച്ച ജവാന്റെ ചിത്രത്തിനു മുന്നിൽ തൊഴുകൈയുമായി; രാജ്യത്തിനു മുഴുവൻ നൊമ്പരമായി ഒരു ചിത്രം

Last Updated:

വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കർണാടകത്തിൽ എബിവിപി സംഘടിപ്പിച്ച പരിപാടിയിലെത്തിയ കുമാരി മാനശ്രീ എന്ന് കുട്ടിയുടെ ചിത്രമാണ് വൈറലായത്.

ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന വാർത്തയ്ക്കു പിന്നാലെ രാജ്യത്തിന്റെ നൊമ്പരമായി ഒരു ചിത്രം. വീരമൃത്യുവരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ചിത്രത്തിനു മുന്നിൽ കൂപ്പുകയ്യോടെ നിൽക്കുന്ന കുട്ടിയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കർണാടകത്തിൽ എബിവിപി സംഘടിപ്പിച്ച പരിപാടിയിലെത്തിയ കുമാരി മാനശ്രീ എന്ന് കുട്ടിയുടെ ചിത്രമാണ് വൈറലായത്. സന്തോഷ് ബാബുവിന്റെ മകളുടെ അതേ പ്രായത്തിലുള്ള കുട്ടിയുടെ ചിത്രം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു.
[NEWS]കുടുംബത്തിനു നൽകിയ വാക്ക് പാലിക്കാനായില്ല; പുതിയ വീട്ടിലേക്ക് പളനിയെത്തില്ല [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
ഡൽഹിയിലാണ് സന്തോഷ് ബാബുവിന്റെ  കുടുംബം താമസിക്കുന്നത്. സന്തോഷ് ലഡാക്കിൽനിന്നും മടങ്ങിയെത്തിയാലുടൻ സ്വദേശമായ തെലങ്കാനയിലേക്ക്  മടങ്ങാനിരിക്കുകയായിരുന്നു കുടുംബം.
advertisement
സന്തോഷിന് മൂന്ന് മാസം മുൻപ് ഹൈദരാബാദിലേക്കു സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് അതിർത്തിയിൽ തന്നെ തുടരേണ്ടിവന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചൈനീസ് ആക്രമണമുണ്ടായതും രാജ്യത്തിനു വേണ്ടി സന്തോഷ് ഉൾപ്പെടെയുള്ള സൈനികർക്ക് വീരമൃത്യുവരിക്കേണ്ടി വന്നതും. ഒൻപതും നാലും വയസുള്ള മക്കളാണ് സന്തോഷിനുള്ളത്.
ഏകമകൻ ഇനി വീട്ടിലേക്കെത്തില്ലെന്നതിന്റെ ഞെട്ടലിലാണ് തെലങ്കാനിയിലുള്ള സന്തോഷ് ബാബുവിന്റെ മാതാപിതാക്കൾ. ഏറെ ആഗ്രഹിച്ചാണ് മകനെ ഉപേന്ദർ സൈന്യത്തിൽ ചേർത്തതെന്നും പിതാവ്  വിങ്ങലോടെ പറയുന്നു.
advertisement
advertisement
'‘15 വർഷത്തെ സർവീസ് കൊണ്ടാണ്  സന്തോഷ് കേണൽ പദവിയിലെത്തിയത്. ഒന്നര വർഷമായി ലഡാക്കിലായിരുന്നു. മകനെ നഷ്ടമായതിൽ വിഷമം ഉണ്ട്.  രാജ്യത്തിനു വേണ്ടിയാണ് ജീവൻ വെടിഞ്ഞതെന്നോർക്കുമ്പോൾ വേദനയിലും അഭിമാനമുണ്ട്’'–പിതാവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India China Border Standoff വീരമൃത്യുവരിച്ച ജവാന്റെ ചിത്രത്തിനു മുന്നിൽ തൊഴുകൈയുമായി; രാജ്യത്തിനു മുഴുവൻ നൊമ്പരമായി ഒരു ചിത്രം
Next Article
advertisement
'ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'; കൊളംബിയയിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി
'ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി';  രാഹുൽ ഗാന്ധി
  • ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഹുൽ ഗാന്ധി.

  • ഇന്ത്യയുടെ ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നതാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

  • വിദേശ മണ്ണിൽ ഇന്ത്യയെ മോശമായി സംസാരിച്ചെന്ന് രാഹുലിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചു.

View All
advertisement