നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india-china
  • »
  • India-China Border Faceoff | ഇന്ത്യ-ചൈന സംഘർഷം; ഡൽഹിയിൽ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം

  India-China Border Faceoff | ഇന്ത്യ-ചൈന സംഘർഷം; ഡൽഹിയിൽ രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം

  ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്ത്, മൂന്നു സേനകളുടെയും മേധാവിമാർ, വിദേശകാര്യമന്ത്രി ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

  news18

  news18

  • Share this:
   ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സംഘാർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്ത്, മൂന്നു സേനകളുടെയും മേധാവിമാർ, വിദേശകാര്യമന്ത്രി ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

   തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ ഉണ്ടായ സംഘർഷത്തിൽ  ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡിംഗ് ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതായും വിവരമുണ്ട്.

   അതേസമയം അക്രമത്തിൽ തോക്കുകൾ ഉപയോഗിച്ച് വെടിവച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
   TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
   1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ആൾനാശമുണ്ടാകുന്നത്.

   യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്.

   ഇതിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചർച്ചയായിരുന്നു. ഇരുപ്രദേശങ്ങളിൽ നിന്നും പൂർണ പിൻമാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. പാംഗോങ് തർക്കവിഷയമായി തുടരുകയാണ്.

    
   First published:
   )}