VPN ബ്ലോക്ക് ചെയ്തെന്ന് സംശയം; ഇന്ത്യൻ പത്രങ്ങളും വെബ്സൈറ്റുകളും ചൈനയിൽ ലഭിക്കുന്നില്ല

Last Updated:

കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല.

ബീജിംഗ്: ജൂൺ 15ന് ആരംഭിച്ച ഇന്ത്യ ചൈന സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ വെബ്സൈറ്റുകളും ഇന്ത്യൻ പത്രങ്ങളും ചൈനയിൽ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ മാധ്യമങ്ങളും വെബ്സൈറ്റുകളും ചൈനയിൽ ലഭിക്കുന്നത് വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കിലൂടെയാണ്(VPN).
കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല. ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന് ബെയ്ജിങ്ങിലെ നയതന്ത്രവൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്‌ വിലയിരുത്തൽ.
ഒരു പബ്ലിക് ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിച്ച് ഉപയോക്താക്കൾക്ക് ഓൺലൈൻ സ്വകാര്യത നൽകുന്ന ശക്തമായ സംവിധാനമാണ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ). വിപിഎന്നിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) വിലാസം മാസ്ക് ചെയ്യുന്നതിനാൽ ഒരു ഉപയോക്താവിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ ഫലത്തിൽ അപ്രാപ്യമാണ്.
advertisement
TRENDING:Kerala SSLC Result 2020 Live Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
എന്നാൽ സാങ്കേതികമായി മെച്ചപ്പെട്ട ഫയർവാൾ സൃഷ്ടിച്ച് വിപിഎൻ പോലും ചൈന ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 'ഗ്രേറ്റ് ഫയർവാൾ' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും നൂതനമായ സെൻസർഷിപ്പ് സംവിധാനം ചൈനയ്ക്കുണ്ട്. ഐപി അഡ്രസ് ബ്ലോക്ക് ചെയ്യുക ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ചൈന മാധ്യമങ്ങളെ നിയന്ത്രിക്കാറുണ്ട്.
advertisement
'ടിക് ടോക്' അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കഴിഞ്ഞ ദിവസം ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യസുരക്ഷയും പൗരൻമാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണു നിരോധനം. എന്നാൽ ചൈനീസ് പത്രങ്ങളും വെബ്സൈറ്റുകളും ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്. ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് തന്നെ ചൈന വിപിഎൻ ബ്ലോക്ക് ചെയ്തെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/India-China/
VPN ബ്ലോക്ക് ചെയ്തെന്ന് സംശയം; ഇന്ത്യൻ പത്രങ്ങളും വെബ്സൈറ്റുകളും ചൈനയിൽ ലഭിക്കുന്നില്ല
Next Article
advertisement
'ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി'; കൊളംബിയയിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി
'ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി';  രാഹുൽ ഗാന്ധി
  • ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഹുൽ ഗാന്ധി.

  • ഇന്ത്യയുടെ ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നതാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

  • വിദേശ മണ്ണിൽ ഇന്ത്യയെ മോശമായി സംസാരിച്ചെന്ന് രാഹുലിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചു.

View All
advertisement