India- China Border Violence| വീരമൃത്യ വരിച്ച സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി
India- China Border Violence| വീരമൃത്യ വരിച്ച സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി
''രാജ്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ രാജ്യത്തിനൊപ്പം ചേർന്ന് അഭിവാദനം ചെയ്യുന്നു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു''- നവീൻ പട്നായിക് ട്വീറ്റ് ചെയ്തു.
ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിനിടെ വീരമൃത്യ വരിച്ച രണ്ട് ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്.
കന്ദാമൽ ജില്ലയിൽ നിന്നുള്ള ചന്ദ്രകാന്ത് പ്രധാൻ, മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള സുബേദാർ നന്ദുറാം സോറൻ എന്നിവരാണ് ലഡാക്കിൽ വീരമൃത്യുവരിച്ച ഒഡീഷയിൽ നിന്നുള്ള സൈനികർ. സൈനികരുടെ ജീവത്യാഗച്ചിൽ അഗാതമായ ദുഃഖം രേഖപ്പടുത്തിയ മുഖ്യമന്ത്രി അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച അദ്ദേഹം, വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ''രാജ്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ രാജ്യത്തിനൊപ്പം ചേർന്ന് അഭിവാദനം ചെയ്യുന്നു. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു''- നവീൻ പട്നായിക് ട്വീറ്റ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.