Modi’s ‘No Intrusion’ Remark | 'വാക്കുകൾ വളച്ചൊടിച്ചു'; വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്
- Published by:Aneesh Anirudhan
Last Updated:
നിയന്ത്രണ രേഖ ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്നാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ന്യൂഡല്‍ഹി: ലഡാക്കിൽ ചൈന നടത്തിയ ആക്രമണത്തിന്റെ പശ്ടാത്തലത്തിൽ വിളിച്ചുചേർത്ത സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വളച്ചൊടിക്കാൻ ചിലർ ശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സർവകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്.
നിയന്ത്രണ രേഖ(എല്‍.എ.സി.) ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്നാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതാണ് ജൂണ്‍ 15-ന് ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തിനു കാരണമെന്ന് പ്രസ്താവനയിൽ പറയുന്നു. യഥാര്‍ഥ നിയന്ത്രണരേഖയില്‍, നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ലായിരുന്നെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. ഇതു നമ്മുടെ സൈനികരുടെ ധീരതയുടെ ശ്രമഫലമാണ്. നമ്മുടെ ഭൂമിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നവരെ സൈന്യം പാഠം പഠിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൈന്യത്തിന്റെ ശക്തിയെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
TRENDING:'സ്‌ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
സൈനികരുടെ ആത്മവീര്യത്തെ കെടുക്കുന്ന വിധത്തിലുള്ള അനാവശ്യവുമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
advertisement
ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തുന്ന അവകാശവാദത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് ശനിയാഴ്ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മോദിയുടെ പരാമർശം പ്രായോഗികമായി എല്ലാവരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും ഏറ്റുമുട്ടലിന് ചൈന ഇന്ത്യയെ കുറ്റപ്പെടുത്തിയതെന്നും ഗാൽവാൻ താഴ്വരയിൽ അവർ അവകാശവാദം ഉന്നയിച്ചെന്നും ചിദംബരം പറഞ്ഞു.
“ഈ അവകാശവാദത്തിന് സർക്കാരിന്റെ ഉത്തരം എന്താണ്? ഇപ്പോൾ ചൈന ഗാൽവാൻ താഴ്‌വരയിൽ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യ ഈ അവകാശവാദം നിരസിക്കുമോ… ചൈനയുടെ അവകാശവാദത്തിന് ഇന്ത്യൻ ഇന്ന് ഉത്തരം നൽകട്ടെ, അതിനു വേണ്ടി നാളെ വരെ കാത്തിരിക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Attempts are being made in some quarters to give a mischievous interpretation to remarks by the PM @narendramodi at All-Party Meeting yesterday
PM was clear that India would respond firmly to any attempts to transgress the Line of Actual Control
(1/n)
▶️https://t.co/N3tyLtry6X
— PIB India (@PIB_India) June 20, 2020
advertisement
Location :
First Published :
June 20, 2020 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
Modi’s ‘No Intrusion’ Remark | 'വാക്കുകൾ വളച്ചൊടിച്ചു'; വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്