കോഴിക്കോട്: കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് പിന്നാലെ ചീങ്കണ്ണിപ്പാലി തടയണയിലും പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി. പൂർണ്ണമായി പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവായതോടെ തടയണ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു.
2015ലാണ് വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ എംഎല്‍എ തടയണ നിര്‍മ്മിച്ചത്. അതേവര്‍ഷം തന്നെ തടയണ നിയമവിരുദ്ധമെന്ന് കാണിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ആയിരുന്ന സുനില്‍കുമാര്‍ മലപ്പുറം ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ഒപ്പിട്ട് വാങ്ങിയത് പി വി അന്‍വര്‍ എംഎല്‍എ തന്നെയായിരുന്നു.
തടയണ പൊളിച്ച് നീക്കാന്‍ 2015 സെപ്തംബറില്‍ മലപ്പുറം ജില്ലാ കളക്ടറായിരുന്ന ടി ഭാസ്‌കരന്‍ ഉത്തരവിട്ടു. പക്ഷേ നടപടിയുണ്ടായില്ല. 2016ല്‍ നിലമ്പൂര്‍ എംഎല്‍എയായി അന്‍വര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തടയണ നില്‍ക്കുന്നതുള്‍പ്പെടെയുള്ള സ്ഥലം ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ പേരിലേക്ക് മാറ്റി. സാമൂഹ്യപ്രവര്‍ത്തകനായ എം പി വിനോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തടയണപൊളിച്ച് നീക്കാന്‍ 2017ല്‍ അന്നത്തെ കളക്ടര്‍ അമിത് മീണ ഉത്തരവിട്ടപ്പോഴും നടപടിയൊന്നുമുണ്ടായില്ല.
2018ല്‍ ജൂണില്‍ അന്‍വറിന്റെ പാര്‍ക്കിലെ ഉരുള്‍പൊട്ടലും ചീങ്കണ്ണിപ്പാലിയിലെ ജലബോംബായ തടയണയെ സംബന്ധിച്ചും ന്യൂസ് 18 ഹെലിക്യാം ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ അപകടം ചൂണ്ടിക്കാട്ടി വിനോദ് ഹൈക്കോടതിയെ സമീപിച്ചു. തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് പത്ത് മാസം കഴിഞ്ഞെങ്കിലും നടപ്പായില്ല. ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ തടയണ ഭാഗികമായി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത് 2019 ജൂണിലാണ്.
തടയണ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയില്ലെന്ന് കാണിച്ച് വിനോദ് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് അന്‍വറിന് തിരിച്ചടിയായി പുതിയ ഉത്തരവ് വന്നത്. നീണ്ട നിയമ പോരാട്ടം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് ഹർജിക്കാരനായ എം പി വിനോദ് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.