മണ്ഡല പുനര്‍നിര്‍ണയം 2051 വരെ തൽസ്ഥിതി തുടരണമെന്ന് പ്രമേയം; തമിഴകസംസ്കാരത്തിന്റെ സമ്മാനങ്ങൾ നൽകി സ്റ്റാലിൻ

Last Updated:

പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് രാ​ഷ്ട്ര​പ​തി​ക്ക് നി​വേ​ദ​നം ന​ൽ​കും

News18
News18
ജനസംഖ്യാടിസ്ഥാനത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗം ചെ​ന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോ​ട്ട​ലി​ൽ ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
1. 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ‍ 543 ലോക്സഭാ മണ്ഡലങ്ങളെന്നു നിശ്ചയിച്ചത് 25 വർഷത്തേക്കുകൂടി തുടരട്ടെയെന്നാണ് യോഗത്തിലെ പ്രധാന നിലപാട്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ‘നീതിപൂർവകമായ മണ്ഡലപുനർനിർണയത്തിനുള്ള സംയുക്ത കർമ സമിതി’ എന്നു സ്റ്റാലിൻ പേരിട്ട കൂട്ടായ്മ പ്രമേയത്തിൽ പറഞ്ഞു.
2. ലോക്സഭാ മണ്ഡല പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്നു സ്റ്റാലിന്റെ നേതൃത്വത്തിൽ ആറ് സംസ്ഥാനങ്ങളിലെ 14 നേതാക്കൾ പ്രമേയം പാസാക്കി.
3. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ, മു​സ്‍ലിം ലീ​ഗ്, ബി​ജു ജ​ന​താ​ദ​ൾ, ആം ​ആ​ദ്മി, ജ​ന​സേ​നാ ഭാ​ര​തീ​യ രാ​ഷ്ട്രീ​യ സ​മി​തി ഉ​ൾ​പ്പെ​ടെ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 23 രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ പ്രതിനിധികൾ പ​​ങ്കെ​ടുത്തു.
advertisement
4. പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് രാ​ഷ്ട്ര​പ​തി​ക്ക് നി​വേ​ദ​നം ന​ൽ​കും. പു​ന​ർ​നി​ർ​ണ​യ​ത്തി​ന്റെ അ​ടി​സ്ഥാ​നം 1971ലെ ​ജ​ന​സം​ഖ്യ​യാ​യി​രി​ക്ക​ണ​മെ​ന്നും മ​ണ്ഡ​ല പു​ന​ർനി​ർ​ണ​യം 2026 മു​ത​ൽ 25 വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്റി​ൽ ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇതിനായി എം.​പി​മാ​രു​ടെ സം​ഘം മോ​ദി​യെ നേ​രി​ൽ​ക്ക​ണ്ട് സ​മ്മ​ർ​ദം ചെ​ലു​ത്തും.
5. പാ​ർ​ല​മെ​ന്റി​ൽ നി​ല​വി​ലു​ള്ള എം.​പി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ മാറ്റമുണ്ടാവരുതെന്നും അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി പ്ര​മേ​യം പാ​സാ​ക്കാ​നും യോഗത്തിൽ തീരുമാനം.
6. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ ജനസംഖ്യ വളർച്ച ഉത്തരേന്ത്യയെ അപേക്ഷിച്ച് കുറവാണ്. മണ്ഡല പുനർനിർണയം നടത്തിയാൽ തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കൻ സംസ്ഥാനങ്ങൾക്ക് പാർലമെന്‍റില്‍ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും വിമർശനമുണ്ട്. തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നാണ് പ്രധാന ആശങ്ക.
advertisement
7. പി​ന്തു​ണ​ അ​റി​യി​ച്ചെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​ത ബാ​ന​ർ​ജി യോഗത്തിൽ പങ്കെടുക്കാൻ പ്ര​തി​നി​ധി​യെ അ​യ​ച്ചില്ല. മു​ൻ ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി​ ന​വീ​ൻ പ​ട്നാ​യി​ക് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് മു​ഖേ​ന സം​സാ​രി​ച്ചു.
8. സംയുക്ത സമിതിയുടെ അ​ടു​ത്ത​ഘ​ട്ട യോ​ഗം ഹൈദരാബാദിൽ .
9. യോഗത്തിൽ പങ്കെടുത്ത നേതാക്കൾക്ക് തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും കോർത്തിണക്കിയ സമ്മാനങ്ങൾ സ്റ്റാലിൻ നൽകി. കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി, ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി,പത്തമടൈ പായ, തോഡ ഷോൾ, എന്നിവ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.തമിഴ്നാട് വനിതാ സ്വയം സഹായ സംഘങ്ങളാണ് സമ്മാനങ്ങൾ തയാറാക്കിയത്.
advertisement
10. യോഗത്തിനെതിരെ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾക്കു മുന്നിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ വഞ്ചിക്കുകയും തമിഴ്നാട്ടിൽ മാലിന്യം തള്ളി നശിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കാവേരി ജലം വിട്ടുനൽകാത്ത കർണാടകയിലെ നേതാക്കളെയും മുഖ്യമന്ത്രി സ്റ്റാലിൻ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. തർക്ക വിഷയങ്ങളിൽ ഇവരുമായി ചർച്ച നടത്താനെങ്കിലും മുഖ്യമന്ത്രി തയാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
മണ്ഡല പുനര്‍നിര്‍ണയം 2051 വരെ തൽസ്ഥിതി തുടരണമെന്ന് പ്രമേയം; തമിഴകസംസ്കാരത്തിന്റെ സമ്മാനങ്ങൾ നൽകി സ്റ്റാലിൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement