ആന്ധ്രയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിലിടിച്ച് 8 സ്ത്രീകൾ ഉൾപ്പെടെ14 പേർ മരിച്ചു

Last Updated:

രാജസ്ഥാനിലെ അജ്മീറിലേക്ക് തീർത്ഥാടനത്തിന് പോയവരായിരുന്നു ഇവർ

തിരുപ്പതി: ആന്ധ്രാപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ അപകടം നടന്നത്. കർണൂൽ ജില്ലയിലെ മടാർപുരം ഗ്രാമത്തിൽ ദേശീയപാത 44ലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിലേക്ക് തീർത്ഥാടനത്തിന് പോയവരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ റോഡിന്റെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ മൂന്നിനും 3.30നും ഇടയിലാണ് അപകടം നടന്നത്.
advertisement
ഒരു കുട്ടിയും എട്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു വാർത്ത-

പെരുമ്പാവൂർ നിന്നും ഗുവാഹത്തി ബസ് സർവീസ്; 3500 കിലോ മീറ്റർ 3000 രൂപയ്ക്ക് 3 ദിവസം കൊണ്ട്

അതിഥി തൊഴാലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ നിന്നും അസമിലേക്ക് ദിവസേന ബസ് സർവീസ്. മൂന്നു ദിവസമെടുത്ത് ഗുവഹത്തിയിൽ എത്തുന്ന ബസിൽ 3000 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, ഒഡീഷ, ബംഗാൾ, അസം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്റർ സഞ്ചരിച്ചാണ് ബസ് ഗുവഹത്തിയിൽ എത്തുന്നത്. ലോക് ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളെ മടക്കിക്കൊണ്ടു വരാൻ ആരംഭിച്ച ബസ് സർവീസുകളാണ് ഇപ്പോൾ സ്ഥിരം സർവീസായി മാറിയിരിക്കുന്നത്.
advertisement
ബംഗാൾ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സർവീസ്. ലോക്ഡൗൺ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നുടിക്കറ്റ് ചാർജ്. സർവീസ് സ്ഥിരമായതോടെ ചാർജ് മൂവായിരത്തിൽ താഴെയായി കുറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഗുവാഹത്തിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയായിരുന്നു. ട്രെയിനിൽ നാട്ടിലേക്കു പോയാൽ സ്റ്റേഷനുകളിൽ നിന്നും ബസിൽ മണിക്കൂറുകൾ യാത്ര ചെയ്താണു തൊഴിലാളികൾ വീട്ടിലെത്തുന്നത്. എന്നാൽ ബസിൽ സഞ്ചരിക്കുന്നവർക്ക് വീടിന് സമീപമുള്ള ചെറുടൗണുകളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുമെന്നതാണ് പ്രത്യേകത.
മലയാളം വാർത്തകൾ/ വാർത്ത/India/
ആന്ധ്രയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിലിടിച്ച് 8 സ്ത്രീകൾ ഉൾപ്പെടെ14 പേർ മരിച്ചു
Next Article
advertisement
'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
  • വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

  • MLA alleges defamatory fake campaigns are being conducted for vested political interests.

  • അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

View All
advertisement