ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. അക്രമത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ചെങ്കോട്ടയിലെ സംഘർഷത്തിലാണ് കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി
പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.
Also Read-
കർഷക സമരം: അക്രമം നടത്തുന്നതിന് ISI ബാബർ ഖൽസയ്ക്ക് അഞ്ച് കോടി രൂപ നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്ഡല്ഹി പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ്
സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക് പരേഡിന് ശേഷം 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.- പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
Also Read-
എട്ടുവയസുകാരിയെ വളർത്തുനായ കടിച്ചു; ഉടമകളായ ദമ്പതികൾക്കെതിരെ കേസ്നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിന് സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്.
Also Read-
ക്ഷേത്രത്തിലെ കാലങ്ങൾ പഴക്കമുള്ള ആചാരം നിർവഹിച്ച് മുസ്ലീം സ്ത്രീകോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യാന്വേഷണ റിപ്പോർട്ട്കർഷകരുടെ പേരിൽ ഖാലിസ്ഥാൻ അനുകൂലികളാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന കേന്ദ്ര സർക്കാർ വാദം ശരിവെക്കുന്ന നടപടികളായിരുന്നു ഇന്നലെ ചെങ്കോട്ടയിൽ കണ്ടത്. പ്രശ്നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ഐ എസ് ഐ, സിഖ് ഭീകര സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലിന്റെ ജർമ്മൻ ഘടകത്തിന് 5 കോടി രൂപ നൽകിയെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ബാബർ ഖൽസ മേധാവി വാധവ സിംഗ്, കെസിഎഫ് മേധാവി പരംജിത് സിംഗ് പഞ്ജ്‌വർ എന്നിവർക്കാണ് പണം കൈമാറിയത്.
Also Read-
മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചുഐ എസ് ഐ മാത്രമല്ല. ഖാലിസ്ഥാൻ അനുകൂലികളായ ഇറ്റലിയിലെ സന്തോഷ് സിംഗ് ലല്ലി, സ്വരഞ്ജിത് സിംഗ് ഗോത്ര എന്നിവർ 2,00,000 ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ ജോഗീന്ദർ സിംഗ് ബസ്സി ഏകദേശം 3 കോടി രൂപ സമാഹരിക്കുകയും അവ കൈമാറുകയും ചെയ്തു. ബ്രിട്ടനിൽ ബ്രിട്ടീഷ് ഓർഗനൈസേഷൻ ഓഫ് സിഖ് സ്റ്റുഡന്റ്സ്, ബ്രിട്ടീഷ് സിഖ് കൗൺസിൽ പ്രസിഡന്റ് കുൽവന്ത് സിംഗ് ദേസി, ബ്രിട്ടീഷ് സിഖ് കൗൺസിൽ ജനറൽ സെക്രട്ടറി ടാർസെം സിംഗ് ഡിയോൾ എന്നിവർ ധനസമാഹരണം നടത്തി. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനും സിഖ്സ് ഫോർ ജസ്റ്റിസിനും (എസ്‌എഫ്‌ജെ) ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.