കുരങ്ങൻ കുറുകെ ചാടി; മൂന്ന് ബാങ്ക് ജീവനക്കാർ വാഹനാപകടത്തിൽ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
വണ്ടിയ്ക്ക് മുന്നിലേയ്ക്ക് പെട്ടെന്ന് ഒരു കുരങ്ങൻ ചാടി വീണതാണ് വാഹനങ്ങൾ കൂട്ടിയിടിയ്ക്കാൻ കാരണമെന്നാണ് വിവരം.
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ ടാങ്കറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ബാങ്ക് ജീവനക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദ് - അലിഗഡ് ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വണ്ടിയ്ക്ക് മുന്നിലേയ്ക്ക് പെട്ടെന്ന് ഒരു കുരങ്ങൻ ചാടി വീണതാണ് വാഹനങ്ങൾ കൂട്ടിയിടിയ്ക്കാൻ കാരണമെന്നാണ് വിവരം.
ആക്സിസ് ബാങ്ക് മാനേജരായ സൗരഭ് ശ്രീവാസ്തവ, കാഷ്യറായ ദിവ്യാൻഷു, അമിത് എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അപകടം നടന്നയുടൻ സമീപവാസികൾ ഓടിക്കൂടുകയും പോലീസിനെ വിളിക്കുകയും ചെയ്തു. അപകടത്തിന്റ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
May 15, 2024 1:42 PM IST