വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല; ധൈര്യത്തോടെ മുന്നണി പോരാളികളായി അണിനിരക്കുന്ന നഴ്‌സുമാര്‍ക്ക് മന്ത്രിയുടെ ആശംസ

Last Updated:

രോഗ പ്രതിരോധത്തിൽ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് മന്ത്രി കെ.കെ ഷൈലജ

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. ഈ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിൽ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.
വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
advertisement
ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. Nurses a voice to Lead Nursing the world to Health' എന്നതാണ് ഈ വര്‍ഷത്തെ തീം.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്‌സസ് ദിനം ആചരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തനം എന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ഈ കോവിഡ്-19 പ്രതിരോധത്തിലും കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുന്നത്. ഇതില്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്.വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്‌സുമാര്‍ അണിനിരക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല; ധൈര്യത്തോടെ മുന്നണി പോരാളികളായി അണിനിരക്കുന്ന നഴ്‌സുമാര്‍ക്ക് മന്ത്രിയുടെ ആശംസ
Next Article
advertisement
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
  • മുസ്ലിം ലീഗ് നേതാവ് ഉമ്മർ ഫറൂഖ് ബിജെപിയിൽ ചേർന്നു, ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറ്റം.

  • ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമ്മർ ഫറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം 11ന്.

View All
advertisement