ഇന്ത്യയിൽ നിന്നുള്ള പശുവിന് ബ്രസീലിലെ ലേലത്തിൽ 40 കോടി രൂപ; സര്‍വകാല റെക്കോഡ്
- Published by:Arun krishna
- news18-malayalam
Last Updated:
നെല്ലൂര്‍ ഇനത്തില്‍പ്പെട്ട വിയാറ്റിന-19 എഫ്‌ഐവി മാരാ ഇമോവെയിസ് എന്ന പശുവിനെയാണ് സർവകാല റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്.
ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ള പശുവിനെ ബ്രസീലില്‍ ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയായ 40 കോടി രൂപയ്ക്ക്. ആദ്യമായാണ് ഒരു പശു ഇനത്തിന് ലേലത്തില്‍ ഇത്രയധികം ഉയര്‍ന്ന വില ലഭിക്കുന്നത്. നെല്ലൂര്‍ ഇനത്തില്‍പ്പെട്ട വിയാറ്റിന-19 എഫ്‌ഐവി മാരാ ഇമോവെയിസ് എന്ന പശുവിനെയാണ് സർവകാല റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്.
വെളുത്ത രോമവും മുതുകിലുള്ള വലിയ മുഴയും നെല്ലൂര്‍ ഇനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലാണ് ഉത്ഭവമെങ്കിലും ബ്രസീലില്‍ ഏറെ പ്രചാരമുള്ള കന്നുകാലി ഇനമാണിത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയുടെ പേരാണ് ഈ ഇനത്തിന് നല്‍കിയിരിക്കുന്നത്. ബോസ് ഇന്‍ഡിക്കസ് എന്നാണ് ഈ കന്നുകാലി ഇനത്തിന്റെ ശാസ്ത്രീയ നാമം. ഇന്ത്യയിലെ കരുത്തുറ്റതും വേഗത്തില്‍ ഇണങ്ങി ജീവിക്കുന്നതുമായ ഓംഗോള്‍ കന്നുകാലി വര്‍ഗത്തിന്റെ പിന്‍ഗാമികളാണ് നെല്ലൂര്‍ പശുക്കൾ.
1868-ലാണ് ഓംഗോള്‍ ഇനത്തില്‍പ്പെട്ട പശുവിനെ ആദ്യമായി ബ്രസീലില്‍ എത്തിക്കുന്നത്. അതിന് ശേഷം ബ്രസീലിലെ കന്നുകാലി ഇറക്കുമതിയില്‍ ഈ ഇനം പ്രത്യേക സ്ഥാനം പിടിച്ചു. ഉയര്‍ന്ന താപനിലയെ ചെറുക്കാന്‍ ശേഷിയുള്ള നെല്ലൂര്‍ ഇനം മറ്റ് ജീവികളുണ്ടാക്കുന്ന അണുബാധയെ ചെറുക്കുകയും ചെയ്യുന്നു. ഇവയുടെ മികച്ച മെറ്റബോളിസവും മറ്റൊരു പ്രത്യേകതയാണ്. അതിനാല്‍ തന്നെ ബ്രസീസിലെ കന്നുകാലി കര്‍ഷകര്‍ കൂടുതലായി ഈ ഇനത്തെ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രത്യേകതകളെല്ലാം ചേര്‍ന്നതാണ് വിയാറ്റിന-19. ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകമായ രീതിയില്‍ തിരഞ്ഞെടുത്താണ് ഇതിനെ ബ്രീഡ് ചെയ്തത്.
advertisement
ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ലേലത്തിലാണ് നാലര വയസ്സ് പ്രായമുള്ള വിയാറ്റിന-19നെ ലേലം കൊണ്ടത്. ബ്രസീലിലെ ആകെയുള്ള കന്നുകാലി സമ്പത്തില്‍ 80 ശതമാനവും നെല്ലൂര്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ്. ബ്രസീലിലെ അസ്ഥിരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും പ്രജനന രീതിയിലെ എളുപ്പവും ബ്രസീലിലെ കര്‍ഷകരെ നെല്ലൂര്‍ ഇനത്തെ കൂടുതൽ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nellore,Sri Potti Sriramulu Nellore,Andhra Pradesh
First Published :
March 27, 2024 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിൽ നിന്നുള്ള പശുവിന് ബ്രസീലിലെ ലേലത്തിൽ 40 കോടി രൂപ; സര്‍വകാല റെക്കോഡ്