ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിരക്കിൽ പെട്ട് 6 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
- Published by:ASHLI
- news18-malayalam
Last Updated:
ഗോവ മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നത്
ഗോവ ശിര്‍ഗാവ് ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന ഉത്സവത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്ക്. ഷിർഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതിൽ 8 പേരുടെ നില അതീവ ഗുരുതരമാണ്. അപകടം ഉണ്ടായതിന്റെ കൃത്യമായ കാരണം അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. ഗോവ മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നത്.
തിരക്ക് നിയന്ത്രിക്കാനായി വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു വഴിയിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീഴുകയും പിറകെ എത്തിയവർ ഇവർക്ക് മേലേക്ക് വീവുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
advertisement
അപകടം ഉണ്ടായതിനു പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ ചിലര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അതിനിടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ദുരിതബാധിതരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ധാനം ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Goa
First Published :
May 03, 2025 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിരക്കിൽ പെട്ട് 6 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്