ഹൈദരാബാദ്: ആന്ധ്രയിലെ ഒരു കോളജിൽ ആറു വയസുകാരിയായ കുട്ടിയെ കൊണ്ട് നിലം തുടപ്പിച്ച സംഭവം വിവാദമാകുന്നു. നെല്ലൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കോളജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് വിവാദമായത്.
കോളജിലെ ശുചീകരണതൊഴിലാളിയാണ് ആറുവയസുകാരിയുടെ പിതാവ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് കുട്ടി ക്ലാസ് മുറിയിലെ നിലം തുടച്ചു വൃത്തിയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടി അവിടെ ജോലി ചെയ്യുമ്പോൾ സമീപത്ത് തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനും കാഴ്ചക്കാരനായി നിന്നു എന്നതാണ് സംഭവത്തിൽ വിവാദം ഉയർത്തിയിരിക്കുന്നത്. ബാലവേലയ്ക്കെതിരെ നിരവധി അവബോധ ക്യാംപെയ്നുകൾ രാജ്യമെമ്പാടും നടക്കുമ്പോൾ ഇത്തരമൊരു രംഗം കണ്ട പൊലീസുകാരൻ പ്രതികരിക്കാത്തതിനെ ചൊല്ലിയാണ് വിമർശനം.
വീഡിയോ വിവാദം ആയതോടെ ആന്ധ്ര ഡിജിപി ഗൗതം സാവംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന പൊലീസുകാരനെതിരെ അച്ചടക്ക നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന. 'ബാലവേല നിരോധന നിയമത്തെക്കുറിച്ച് അവബോധ ക്യാംപെയ്നുകൾ നടക്കുമ്പോഴും പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ഇതിനെക്കുറിച്ച് സംവേദനക്ഷമതയും ദിശാബോധവും വേണ്ടിവരുന്നുവെന്നത് തീര്‍ത്തും ദൗർഭാഗ്യകരമാണെന്നാണ് ഡിജിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
You may also like:മോദിയാണ് താരം; ട്രംപും പുടിനുമല്ല: കോവിഡ് പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]COVID 19 | മരുന്ന് പരീക്ഷണം ആദ്യഘട്ടം വിജയകരം; അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]
ഇതുപോലുള്ള സംഭവങ്ങള്‍ ഒരിക്കലും വച്ചു പൊറുപ്പിക്കാനാകില്ല.. ബാലവേലയ്ക്കെതിരെ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ അവബോധം സൃഷ്ടിക്കേണ്ട ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.. വീടുകളിലും കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ ഒരു പ്രത്യേക ക്യാംപെയ്ൻ തന്നെ സംഘടിപ്പിക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവത്തിൽ പ്രതി കുട്ടിയുടെ പിതാവാണെങ്കില്‍ പോലും ബാലവേല നിരോധന നിയമ പ്രകാരം മൂന്ന് മാസം മുതല്‍ ഒരു വർഷം വരെ തടവും 20000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child