അടിയന്തര പരിശോധനകള്‍ക്കായി 6,000 എയര്‍ബസ് എ320 വിമാനങ്ങള്‍ തിരിച്ചുവിളിച്ചു; ഇന്ത്യയിലും യാത്രാ ആശങ്ക

Last Updated:

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വ്യോമഗതാഗതത്തെ എ320 വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധി ബാധിച്ചേക്കുമെന്നാണ് ആശങ്ക

News18
News18
അടിയന്തര സുരക്ഷാ പരിശോധനകള്‍ക്കായി ലോകമെമ്പാടുമുള്ള 6,000ത്തോളം എയര്‍ബസ് എ320 വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും തിരിച്ചുവിളിച്ചു. സൂരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് എ320 വിമാനങ്ങൾ സര്‍വീസില്‍ പിന്‍വലിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വ്യോമഗതാഗതത്തെ എ320 വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധി ബാധിച്ചേക്കുമെന്നാണ് ആശങ്ക.
6,000 വിമാനങ്ങളാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) അടിയന്തര നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.
ഒരു എ320 വിമാനത്തില്‍ ഫ്ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടര്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് നടപടി. വിമാനങ്ങളിലെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയറുകളില്‍ അപ്‌ഡേറ്റ് നടത്താന്‍ കമ്പനികള്‍ ഇതോടെ നിര്‍ബന്ധിതരായിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെങ്കിലും അത് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ടെന്ന് എയര്‍ബസും പറയുന്നു.
വിമാനത്തിലെ എലിവേറ്റര്‍ ആന്‍ഡ് ഐലറോണ്‍ കമ്പ്യൂട്ടറില്‍ (ഇഎല്‍എസി) സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതായി എയര്‍ബസ് അറിയിച്ചു. ഫ്ളൈറ്റ് കണ്‍ട്രോള്‍ ഉയര്‍ന്ന തോതിലുള്ള സൗരോര്‍ജ്ജ  വികിരണത്തിന് ഇരയാകുമെന്ന് കണ്ടെത്തുകയായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ തെറ്റായ സിഗ്നല്‍ പുറപ്പെടുവിച്ചേക്കാം. ഇത് വിമാനത്തിന്റെ അപ്രതീക്ഷിതമായ ചലനത്തിന് കാരണമാകാം. ഇതേത്തുടര്‍ന്നാണ് ഇഎഎസ്എ വിമാനങ്ങളില്‍ പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
advertisement
സോഫ്റ്റ്‍വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‍വെയര്‍ സജ്ജീകരണങ്ങളില്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കാനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സേവനയോഗ്യമായ ഇഎല്‍എസി യൂണിറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ബാധിക്കപ്പെടാത്ത സോഫ്റ്റ്‍വെയര്‍ പതിപ്പിലേക്ക് മടങ്ങുകയോ വേണമെന്നാണ് നിര്‍ദ്ദേശം. ഈ നടപടി യാത്രാ തടസം സൃഷ്ടിക്കുമെങ്കിലും സുരക്ഷ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് എയര്‍ബസ് സമ്മതിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും സുരക്ഷിതമായ പതിപ്പ് പുറത്തിറക്കുന്നതുവരെ പഴയ പതിപ്പിലേക്ക് മടങ്ങുന്നതും പ്രശ്‌നത്തിന് പരിഹാരമാകും. സോഫ്റ്റ്‍വെയര്‍ കോണ്‍ഫിഗറേഷനില്‍ മാറ്റം വരുത്താന്‍ മിക്ക വിമാനങ്ങള്‍ക്കും ഏകദേശം രണ്ട് മണിക്കൂര്‍ വരെ സമയമെടുത്തേക്കും. ചിലതിന് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓപ്പറേറ്റര്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ റെഗുലേറ്റര്‍മാരുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ബസ് പറഞ്ഞു.
advertisement
ഇന്ത്യന്‍ കമ്പനികളെ എങ്ങനെ ബാധിക്കും 
പുനര്‍ക്രമീകരണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നല്‍കിയിട്ടുള്ള സമയപരിധി ഞായറാഴ്ച രാവിലെ 5.30-ന് അവസാനിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കി പരിഷ്‌കരിക്കാത്ത വിമാനങ്ങള്‍ക്ക് സര്‍വീസ് തുടരാനാകില്ല.
എ320 കുടുംബത്തില്‍ നിന്നുള്ള 370 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയില്‍ 127 വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 40 വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.  മൂന്ന് വിമാനക്കമ്പനികളും നിര്‍ദ്ദേശം അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
advertisement
നടപടി യാത്ര സമയത്തെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും കമ്പനി യാത്രികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും കമ്പനി വ്യക്തമാക്കി.
ആഗോളതലത്തില്‍ ഇതിന്റെ ആഘാതം പ്രദേശങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രിട്ടീഷ് എയര്‍വേസ് പോലുള്ള ചില കമ്പനികളുടെ സര്‍വീസിനെ ഇത് പരിമിതമായേ ബാധിക്കുകയുള്ളു. അമേരിക്കന്‍ എയര്‍ലൈന്‍സിന് ഏകദേശം 340 എ320 വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടതായുണ്ട്. കൊളംബിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ, സൗദി അറേബ്യ എന്നിവിടങ്ങളിലെ എയര്‍ലൈനുകളും ഇതിനകം സര്‍വീസ് റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ മാറ്റിസ്ഥാപിക്കല്‍ ആവശ്യമായി വരുമ്പോള്‍ പത്ത് ദിവസം വരെ കാലതാമസം ഉണ്ടാകുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അടിയന്തര പരിശോധനകള്‍ക്കായി 6,000 എയര്‍ബസ് എ320 വിമാനങ്ങള്‍ തിരിച്ചുവിളിച്ചു; ഇന്ത്യയിലും യാത്രാ ആശങ്ക
Next Article
advertisement
ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച 'നേറ്റിവിറ്റി കാര്‍ഡ്'
ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച 'നേറ്റിവിറ്റി കാര്‍ഡ്'
  • ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ മന്ത്രിസഭാ അംഗീകാരം.

  • നിയമ പിന്‍ബലമുള്ള കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും സ്ഥിരമായി ഉപയോഗിക്കാം

  • തഹസില്‍ദാര്‍മാര്‍ വിതരണം ചെയ്യുന്ന കാര്‍ഡ് വ്യക്തിയുടെ ജനനവും താമസവും തെളിയിക്കുന്ന ആധികാരിക രേഖയാകും

View All
advertisement