• HOME
  • »
  • NEWS
  • »
  • india
  • »
  • ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ

ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ

മകൻ മരിച്ച ശേഷവും സരസ്വതി വിവരം പുറത്തറിയിച്ചിരുന്നില്ല. മൂന്നു ദിവസത്തോളം മൃതദേഹത്തൊടൊപ്പം കഴിഞ്ഞ അവർ പ്രാണികൾ കയറാതിരിക്കുുന്നതിനായി സാമുവലിന്‍റെ മൃതദേഹം തുടച്ചുവൃത്തിയാക്കുകയും ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈ: മറ്റുള്ളവരോട് സഹായം അഭ്യർഥിക്കാനുള്ള അമ്മയുടെ പ്രയാസം നയിച്ചത് ഏഴുവയസുകാരന്‍റെ മരണത്തിലേക്ക്. ചെന്നൈ തിരുനിന്ദ്രവുർ സ്വദേശിയായ സാമുവൽ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ല. വർഷങ്ങളായി ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ദിവസങ്ങളോളം ‌വിശന്നിരുന്ന് കുഞ്ഞ് സാമുവൽ ഒടുവിൽ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.

മകൻ മരിച്ച ശേഷവും സരസ്വതി വിവരം പുറത്തറിയിച്ചിരുന്നില്ല. മൂന്നു ദിവസത്തോളം മൃതദേഹത്തൊടൊപ്പം കഴിഞ്ഞ അവർ പ്രാണികൾ കയറാതിരിക്കുുന്നതിനായി സാമുവലിന്‍റെ മൃതദേഹം തുടച്ചുവൃത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്നു അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസിന് കാണാനായത് അഴുകിത്തുടങ്ങിയ ഒരു കുഞ്ഞു ശരീരവും അതിനരികിൽ കരഞ്ഞു തളർന്നിരിക്കുന്ന ഒരു അമ്മയെയുമായിരുന്നു.ഇതോടെയാണ് ഹൃദയം നുറുക്കുന്ന ‌ദാരുണ കഥ പുറംലോകമറിയുന്നത്.

'ഞങ്ങ‌ൾ ചെന്നപ്പോഴേക്കും അവർ ശാന്തമായി വന്നു വാതിൽ തുറന്ന് ഞങ്ങളെ മകന്‍റെ ശരീരത്തിനടുത്തേക്ക് എത്തിച്ചു. താൻ മകന്‍റെ അരികിൽ തന്നെയിരിക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ സാമുവലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.. പട്ടിണി മൂലം മൂന്ന് ദിവസം മുമ്പ് തന്നെ കുട്ടി മരിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്' സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
You may also like:Viral Video | സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]യെച്ചൂരിക്ക് പ്രാപ്തിയില്ല, തരൂരിന് പുകഴ്ത്തൽ; കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് [NEWS] Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
സിറ്റിഎച്ച് റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിലാണ് സരസ്വതിയും മകനും കഴിഞ്ഞിരുന്നത്. അമ്മായി അച്ഛൻ അടക്കം ഇവരുടെ ബന്ധുക്കൾ താഴത്തെ നിലയിലുണ്ടായിരുന്നുവെങ്കിലും ആരുമായും ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ബന്ധുക്കൾ വല്ലപ്പോഴും സരസ്വതിയെയും മകനെയും കാണാനെത്തുമായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് സരസ്വതിയെയും സാമുവലിനെയും വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. അന്ന് അവരുടെ ചികിത്സയ്ക്കായി ബന്ധുക്കൾ ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചുവെന്നും പൊലീസ് പറയ‌ുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സരസ്വതി മകനൊപ്പം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അപൂർവമായി മാത്രമേ പുറത്തിറങ്ങാറുള്ളായിരുന്നു. 'ഹോമിയോപ്പതി ചികിത്സ നടത്തിവരികയായിരുന്ന ഇവർക്ക് കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. ലോക്ക് ഡൗൺ അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. മകനെ നോക്കാനുള്ള പണം പോലും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. പൊലീസ് പറയുന്നു.

സരസ്വതിക്ക് വിദഗ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകാനാണ് നിലവിൽ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published: