advertisement

യെച്ചൂരിക്ക് പ്രാപ്തിയില്ല, തരൂരിന് പുകഴ്ത്തൽ; കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്

Last Updated:

സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ് വൈറലായതിനു പിന്നാലെയാണ് പാർട്ടി നേതൃത്വം നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: കോൺഗ്രസ് നാതാവ് ശശി തരൂരിനെ വാനോളം പുകഴ്ത്തിയും സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയെ ഇകഴ്ത്തിയും ഫേസ്ബുക്കിൽ പോസ്റ്റിട്ട സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോണ്‍ഗ്രസ് എസ്.  സംസ്ഥാന സെക്രട്ടി പി.കെ. ബാബുവിന് പാർട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
'ശശി തരൂര്‍, രാഷ്ട്രീയത്തിലെ ഒരു 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആണ് എന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള രാഷ്ട്രീയ കോമാളികളാണ്, കോണ്‍ഗ്രസിന്റെ ദുരന്തം. ഇതാണ് പോക്കെങ്കില്‍, കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിടും.'- ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവിടെ വലിയ സസാധ്യതയുണ്ട്. നേതൃത്വത്തിന് ഒരാള്‍ മുന്നോട്ട് വന്നിട്ടില്ല എന്ന ഒരു ദു:ഖസത്യമാണ് മുന്നിലുള്ളത്. മാര്‍ക്‌സിസത്തിന്റെ ഹാങ്ങ് ഓവറില്‍ ജീവിക്കുന്ന സീതറാം യെച്ചൂരിക്ക് അതിന് പ്രാപ്തിയില്ലെന്നും ബാബുവിന്റെ കുറിപ്പിലുണ്ട്. ഇത് വാട്സാപ് ഗ്രൂപ്പുകളിലും പ്രചരിച്ചതിനു പിന്നാലെയാണ് മന്ത്രി നോട്ടീസ് നൽകിയത്.
advertisement
കുറിപ്പ് പൂര്‍ണരൂപത്തിൽ
ശശി തരൂര്‍, രാഷ്ട്രീയത്തിലെ ഒരു 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആണ് എന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള രാഷ്ട്രീയ കോമാളികളാണ്, കോണ്‍ഗ്രസിന്റെ ദുരന്തം. ഇതാണ് പോക്കെങ്കില്‍, കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിടും. വേറെ പാര്‍ട്ടികളെ അന്വേഷിക്കും. ശശി തരൂര്‍ തന്നെ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനേക്കാളും വലിയ ഒരു പാര്‍ട്ടിയുണ്ടാകും.രാഷ്ട്രീയ പാരമ്പര്യത്തിലൊന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഡല്‍ഹിയിലെ കേജരിവാളും, ആന്ധ്രയിലെ ജഗ് മോഹന്‍ റെഡ്ഡിയും, തെലങ്കാനയിലെ റാവുവും, ബംഗാളിലെ മമതയും, ഒറീസയിലെ നവീന്‍ പട്‌നായിക്കും അത് തെളിയിച്ചതാണ്.
advertisement
ബി.ജെ.പി.കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവിടെ വലിയ സസാധ്യതയുണ്ട്. നേതൃത്വത്തിന് ഒരാള്‍ മുന്നോട്ട് വന്നിട്ടില്ല എന്ന ഒരു ദു:ഖസത്യമാണ് മുന്നിലുള്ളത്. മാര്‍ക്‌സിസത്തിന്റെ ഹാങ്ങ് ഓവറില്‍ ജീവിക്കുന്ന സീതറാം യച്ചൂരിക്ക് അതിന് പ്രാപ്തിയില്ല. കേജരിവാളിനൊ, ജഗ്‌മോഹന്‍ റഡ്ഡിക്കോ ഇന്ത്യയെ മുഴുവന്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ശശി തരൂരിന് ഇതിനെല്ലാം കഴിവുണ്ട്.രാഹുല്‍ ഗാന്ധിക്കൊ, കോണ്‍ഗ്രസിനോ ശശി തരൂരിനെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമില്ല. മഹാത്മ ഗാന്ധിയോ, പണ്ഡിറ്റ് നെഹ്‌റുവോ അല്ല ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത് '
'ന്റ ഉപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലമാണിത്. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലെ മൂന്നാമത്തെ തലമുറയിലെ ജനങ്ങളാണ് ഇവിടെ ശക്തി പ്രാപിച്ചു വരുന്നതെന്ന്, മൂഢന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാകുന്നില്ല. അവര്‍ക്ക് ഹാ,കഷ്ടം..'
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യെച്ചൂരിക്ക് പ്രാപ്തിയില്ല, തരൂരിന് പുകഴ്ത്തൽ; കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement